അനുവാദമില്ലാതെ മൈക്രോസോഫ്റ്റ് ട്വിറ്ററിന്റെ ഡാറ്റ എടുത്തു എന്ന ആരോപണമുന്നയിച്ചിരിക്കുകയാണ് ട്വിറ്റർ. ഡാറ്റ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കരാർ മൈക്രോസോഫ്റ്റ് ലംഘിച്ചുവെന്നും ട്വിറ്റർ ആരോപിച്ചു.
ഇലോൺ മസ്കിന്റെ അഭിഭാഷകനായ അലെക്സ് സ്പൈരോ മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലക്ക് അയച്ച കത്തിലെ വിവരങ്ങൾ ചില മാധ്യമങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ട്വിറ്ററിൽ നിന്നുള്ള ഡാറ്റയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ് ഓഡിറ്റ് നടത്തണമെന്നാണ് കത്തിൽ പറഞ്ഞിരുന്നത്.
ട്വിറ്ററിന്റെ ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫെയ്സ് ഉപയോഗിക്കുന്നതിന് ട്വിറ്റർ റേറ്റ് ലിമിറ്റ് നടപ്പാക്കുമെന്നാണ് റിപ്പോർട്ട്. ലിൻഡ യാക്കരിനോയെ ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ഇലോൺ മസ്ക് കഴിഞ്ഞ ദിവസം പ്രഖാപിച്ചിരുന്നു.