ആർഎസ്എസ് ശാഖകൾക്കും മാസ്‌ഡ്രില്ലിനുമുള്ള വിലക്ക് കർശനമാക്കി തിരുവിതാംകൂർ ദേവസ്വം

Date:

Share post:

ആർഎസ്എസ് ശാഖകൾക്കും മാസ്‌ഡ്രില്ലിനുമുള്ള വിലക്ക് കർശനമാക്കാൻ ഉത്തരവിറക്കി തിരുവിതാംകൂർ ദേവസ്വം. ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾ പ്രവർത്തിക്കുന്നതായും മാസ്‌ഡ്രിൽ ചെയ്യുന്നതായും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഈ നടപടി.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ആർഎസ്എസിനെ നേരത്തേ ക്ഷേത്രങ്ങളിൽ വിലക്കിയിരുന്നു. എന്നാൽ ഇതിന് ശേഷവും ക്ഷേത്രങ്ങളിൽ ആർഎസ്എസ് പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതിനേത്തുടർന്നാണ് കർശനമായ നടപടി സ്വീകരിച്ച് ഉത്തരവിറക്കിയത്.

ഇതിന് പുറമെ മാസ്‌ഡ്രില്ലിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ ആചാരങ്ങളുമായി ബന്ധമില്ലാത്ത പരിശീലനങ്ങളാണ് വിലക്കിയത്. നിർദേശം പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...