പി‍ഴ കൂടിയാല്‍ വാഹനം ലേലം ചെയ്യുമെന്ന് അബുദാബി പൊലീസ്

Date:

Share post:

ഗതാഗത നിമയലംഘനങ്ങളുടെ പി‍ഴ 7000 ദിർഹത്തിൽ കൂടുതൽ ആയാല്‍ വാഹനം പിടിച്ചെടുത്ത് ലേലം ചെയ്യുമെന്ന മുന്നറിയിപ്പുമായി അബുദാബി ട്രാഫിക് പൊലീസ്. ഇത്തരം വാഹനങ്ങൾ മൂന്ന് മാസത്തേക്ക് പിടിച്ചെടുക്കും. പി‍ഴ ഒടുക്കിയില്ലെങ്കില്‍ വാഹനം ലേലം ചെയ്യും.

പണമില്ലെന്ന കാരണം പറഞ്ഞ് പി‍ഴ മുടക്കാനാവില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇതിനായി അഞ്ച് ബാങ്കുകളുമായി സഹകരിച്ച് വായ്പാ സൗകര്യം ലഭ്യമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കൊമേഷ്യല്‍ ബാങ്ക്, അബുദാബി ഇസ്ളാമിക് ബാങ്ക്, മഷ്റഖ്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് തുടങ്ങയ സ്ഥാപനങ്ങളാണ് പദ്ധതിയുമായി സഹകരിക്കുന്നത്. ഒരുവര്‍ഷത്തെ പലിശ രഹിത വായ്പയാണ് ലഭിക്കുക.

അതേസമയം ട്രാഫിക് പി‍ഴകൾ പലിശരഹിതമായി അടയ്ക്കാനുളള അവസരവുമുണ്ട്.
രണ്ട് മാസത്തിനുളളില്‍ പി‍ഴ അടച്ചാല്‍ 35 ശതമാനം കി‍ഴിവും ഒരുവര്‍ഷത്തിനുളളില്‍ 25 ശതമാനം കി‍ഴിവും ലഭ്യമാകും. പലിശ രഹിത തവണകളായി പി‍ഴ അടയ്ക്കാനും അ‍വസരമുണ്ട്. നിലവില്‍ പി‍ഴ അടയ്ക്കാത്തവര്‍ ഇത്തരം സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അബുദാബി ട്രാഫിക് പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...

വ്യാജ ഡേറ്റാ ഓഫറുകളിൽ കുടുങ്ങരുതെന്ന് ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് (ഈദ് അൽ...

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...