കേരളത്തിൽ പച്ചക്കറിക്ക് പൊളളും വില. പൊതു വിപണിയിലും ഹോർട്ടി കോർപ്പിലും വിലയിൽ വലിയ കുറവില്ല. ഒരു മാസത്തിനുള്ളിലാണ് വില കുതിച്ചുയർന്നത്.
ഒരു മാസം മുമ്പ് കിലോയ്ക്ക് മുപ്പത് രൂപയുണ്ടായിരുന്ന തക്കാളിക്ക് കിലോ 120 രൂപയിലെത്തി. മിക്ക ഇനങ്ങൾക്കും കഴിഞ്ഞ മാസത്തേക്കാൾ ഇരട്ടിയോളം വിലയെത്തിയെന്ന് മൊത്തകച്ചവടക്കാർ പറയുന്നു.
ഇഞ്ചി കിലോ 100 രൂപയിൽനിന്ന് 280ൽ എത്തി. ബീൻസിന് 100 രൂപയാണ് വില. നാൽപ്പത് രൂപയാണ് വർദ്ധനവ്. വെണ്ടക്ക 20ൽ നിന്ന് ഇരട്ടിവിലയിലെത്തി. മുകളിന് 30 രൂപ വർദ്ധിച്ച് കിലോ 80 ആയി. മറ്റിനങ്ങൾക്കും വില ഉയർന്നിട്ടുണ്ട്.
അന്യ സംസ്ഥാങ്ങളിലെ കനത്ത മഴയും കൃഷിനാശവുമാണ് വില വര്‍ധനയ്ക്ക് കാരണമായി പറയുന്നത്. പ്രതിസന്ധി ഒരുമാസം തുടരുമെന്നാണ് നിഗമനം. സർക്കാറിൻ്റെ അടിയന്തിര ഇടപെടലുണ്ടായില്ലെങ്കിൽ പച്ചക്കറികളിൽനിന്ന് തക്കാളിയും മുളകും വരെ ഉപേക്ഷിക്കേണ്ട ഗതികേടിലാണ് മലയാളികൾ.