തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. എൽഡിഎഫിനായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യുഡിഎഫിനായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും എൻഡിഎയ്ക്കായി കേന്ദ്ര മന്ത്രി വി.മുരളീധരനും ഇന്ന് മണ്ഡലത്തിൽ എത്തിയിരുന്നു. മെയ് 30നാണ് നിശബ്ദ പ്രചാരണം. മെയ് 31നാണ് വോട്ടെടുപ്പ്. ജൂൺ 3നാണ് വോട്ടെണ്ണൽ നടക്കുക.
വോട്ടെടുപ്പ് നടക്കുന്ന 31ന് രാവിലെ 7 മണി മുതൽ വൈകിട്ട് ആറ് വരെ എക്‌സിറ്റ് പോൾ നടത്തുന്നത് നിരോധിച്ചതായി ചീഫ് ഇലക്ടറൽ ഓഫീസർ. എക്‌സിറ്റ് പോൾ ഫലങ്ങൾ പത്ര മാധ്യമങ്ങളിലൂടെയോ വാർത്ത ചാനലിലൂടെയോ മറ്റെന്തെങ്കിലും ഉപാധികളിലൂടെയോ പ്രസിദ്ധപ്പെടുത്തുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.
തെരഞ്ഞെടുപ്പ് അഭിപ്രായ സർവേകൾ ചാനലുകൾ വഴി 29 വൈകിട്ട് 6 മണി മുതൽ 31 വൈകിട്ട് 6 മണി വരെ പ്രക്ഷേപണം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.