കണ്ണൂരിൽ നിർമ്മാണത്തിലിരിക്കുന്ന സെപറ്റിക് ടാങ്കിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. തളിപ്പറമ്പ് മുക്കോലയിലെ ഓട്ടോഡ്രൈവർ പി സി ബഷീറിന്റെ മകൻ തമീൻ ബഷീർ ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിൽ ഇന്നലെ പെയ്ത മഴയിൽ വെള്ളം കെട്ടിക്കിടന്നിരുന്നു. കളിക്കുന്നതിനിടയിൽ കുട്ടികൾ അബദ്ധത്തിൽ ഈ കുഴിയിൽ വീണാണ് അപകടമുണ്ടായത്.
കുഴിയിൽ വീണ അഹമ്മദ് ഫാരിസ്(3) എന്ന മറ്റൊരു കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.