മൂന്നു രാജ്യാന്തര സർവീസുകളുമായി പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരം വിമാനത്താവളം. അബുദാബിയിലേക്ക് ഇതിഹാദ് എയർലൈൻസും മസ്കറ്റിലേക്ക് സലാം എയറും ക്വാലലംപൂരിലേക്ക് എയർ ഏഷ്യയുമാണ് സർവീസ് തുടങ്ങുന്നത്.
അബുദാബിയിലേക്കുള്ള ഇതിഹാദിന്റെ പ്രതിദിന സർവീസ് ഇന്ന് തുടങ്ങും. സലാം എയറിന്റെ സർവീസ് ജനുവരി 3 മുതലാണ് തുടങ്ങുക. തുടക്കത്തിൽ ബുധൻ, ഞായർ ദിവസങ്ങളിലായിരിക്കും സർവീസ്.
ഈ റൂട്ടിൽ നിലവിൽ ഒമാൻ എയർ സർവീസ് നടത്തുന്നുണ്ട്. എയർ ഏഷ്യ സർവീസ് ഫെബ്രുവരി 21 മുതലാണ് തുടങ്ങുക. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ്. ഈ റൂട്ടിൽ മലേഷ്യൻ എയർലൈൻസിന്റെ സർവീസുമുണ്ട്.