മികച്ച ഗുണ നിലവാരം പുലർത്തുന്ന സ്ഥാപനങ്ങൾക്കുള്ള ക്യുസിഎഫ്ഐ (ക്വാളിറ്റി സർക്കിൾ ഫോറം ഓഫ് ഇന്ത്യ) യുടെ ദേശീയ എക്സലൻസ് അവാർഡ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു.
നാഗ്പൂരിൽ കേന്ദ്ര റോഡ്‌സ് ആൻഡ് ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരിയുടെ അധ്യക്ഷതയിലാണ് അവാർഡ് ദാന ചടങ്ങ് നടന്നത്.
സുരക്ഷിതമായ വ്യോമഗതാഗതം ഉറപ്പു വരുത്താനായി വ്യോമപാതയിലെ തടസങ്ങൾ നീക്കാനുള്ള നടപടികളും ജൈവ വൈവിധ്യം സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്കാരം.