ഒരേ സമയം ഉപയോ​ഗിക്കുന്നത് 20 ഫോണുകൾ! ചർച്ചയായി സുന്ദർ പിച്ചൈയുടെ ജീവിതം

Date:

Share post:

​ഗൂ​ഗിളിന്റെ സിഇഒ ആയ സുന്ദർ പിച്ചൈയെ അറിയാത്തവരായി ആരുമുണ്ടാകില്ല. ​ഗൂ​ഗിളിനെ പുതിയ തലങ്ങളിലേയ്ക്ക് എത്തിക്കാൻ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ലോകശ്രദ്ധ തന്നെ നേടിയിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ ദൈനംദിന ജീവിതവും ഫോൺ ഉപയോ​ഗവുമാണ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ഒരേസമയം 20 ഫോണുകളാണ് സുന്ദർ പിച്ചൈ ഉപയോ​ഗിക്കുന്നത്. എന്തിനാണ് ഒരാൾക്ക് ഇത്രയുമധികം ഫോണുകളെന്നല്ലേ. മറ്റെല്ലാവരെയും പോലെ ഫോണിൽ നോക്കി സമയം കളയുകയല്ല അദ്ദേഹം ചെയ്യുന്നത്. തൻ്റെ ജോലിയുടെ ഭാഗമായാണ് ഈ ഫോണുകളെല്ലാം അദ്ദേഹം ഉപയോ​ഗിക്കുന്നത്. ഗൂഗിൾ എങ്ങനെയൊക്കെയാണ് ഈ ഉപകരണങ്ങളിൽ പ്രവർത്തിക്കുന്നത് എന്ന് വിലയിരുത്തുകയാണ് പ്രധാന ലക്ഷ്യം. ഇത്രയും ഫോണുകൾ ഒരുമിച്ച് ഉപയോ​ഗിക്കുമ്പോൾ അക്കൗണ്ടുകൾ എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കുന്നു എന്നതായിരിക്കാം എല്ലാവരുടെയും സംശയം. ഇതിനായി അദ്ദേഹം ഉപയോ​ഗിക്കുന്നത് ടു-ഫാക്ടർ ഒതന്റിക്കേഷനാണ്. പാസ്‌വേഡ് ആവർത്തിച്ച് മാറ്റുന്നതിനെക്കാൾ സുരക്ഷിതാണ് ടു-ഫാക്ടർ ഒതന്റിക്കേഷൻ എന്നാണ് പിച്ചൈ പറയുന്നത്.

സുന്ദർ പിച്ചൈയുടെ ഒരു ദിവസം തുടങ്ങുന്നത് ലോകമെമ്പാടുമുള്ള ഏറ്റവും പുതിയ ആഗോള സാങ്കേതിക വാർത്തകൾ വായിച്ചുകൊണ്ടാണ്. ഇതിനായി അദ്ദേഹം ആശ്രയിക്കുന്നത് ടെക്മീം എന്ന വെബ്സൈറ്റ് ആണ്. 2005ൽ ആരംഭിച്ച ഈ വെബ്സൈറ്റ് വായനക്കാരുടെ ആവശ്യങ്ങൾ അറിഞ്ഞാണ് തയ്യാറാക്കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. പിച്ചൈയ്ക്ക് പുറമെ സത്യ നാദെല്ല, മാർക്ക് സക്കർബർഗ് എന്നിവരും ഈ വെബ്സൈറ്റ് പിൻതുടരുന്നതായി മുമ്പ് വെളിപ്പെടുത്തിയിരുന്നു.

 

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...

‘അമരൻ സിനിമയിൽ തന്റെ നമ്പർ ഉപയോ​ഗിച്ചു, ഉറക്കവും സമാധാനവും പോയി’; 1.1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാർത്ഥി

തൻ്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി 'അമരൻ' സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ വക്കീൽ നോട്ടീസയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. ചിത്രത്തിൽ സായി പല്ലവി അവതരിപ്പിച്ച കഥാപാത്രമായ...

എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ തനിച്ചുവിടരുത്; അബു​ദാബിയിൽ പിക്–അപ്പ് ആന്റ് ഡ്രോപ്പ് നിയമം കർശനമാക്കുന്നു

അബു​ദാബിയിൽ പിക്–അപ്പ് ആന്റ് ഡ്രോപ്പ് നിയമം കർശനമാക്കുന്നു. സ്വകാര്യ വാഹനത്തിലും സൈക്കിളിലും നടന്നും മറ്റുമായി സ്കൂളിലെത്തുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള നിയമങ്ങളാണ് കർശനമാക്കുന്നത്....