നല്ല ശമ്പളത്തിൽ തായ്ലന്റിൽ ജോലി വാ​ഗ്ദാനം, ഒടുവിൽ അനുഭവിച്ചത് വൈദ്യുതാഘാതം ഉൾപ്പെടെയുള്ള പീഢനമുറകൾ; വെളിപ്പെടുത്തി യുവാവ്

Date:

Share post:

നല്ലൊരു ജോലി സ്വപ്നം കണ്ടാണ് തായ്ലൻഡിലേയ്ക്ക് വിമാനം കയറിയത്. എന്നാൽ അനുഭവിക്കേണ്ടി വന്നത് കൊടിയ പീഢനങ്ങളായിരുന്നു. ഒടുവിൽ ജീവിതം അവസാനിച്ചു എന്ന് തോന്നിയ അവസ്ഥയിൽ നിന്നും മടങ്ങിയെത്തി. മഞ്ചേരി വട്ടപ്പാറ കുന്നത്തുവീട്ടിൽ സഹീർ അനസ് ആണ് ചൈനീസ് തട്ടിപ്പ് സംഘത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടെത്തിയത്. എന്നാൽ കേരളത്തിൽ നിന്നുൾപ്പെടെയുള്ള നിരവധി യുവാക്കൾ ഇത്തരത്തിൽ തട്ടിപ്പ് സംഘത്തിന്റെ വലയിൽ അകപ്പെട്ടിട്ടുണ്ടെന്നതാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

തായ്‌ലൻഡിലെ കോൾ സെന്ററിൽ ജോലിയും നല്ല ശമ്പളവും വാ​ഗ്ദാനം ചെയ്തതോടെയാണ് സഹീർ അനസ് കേരളത്തിൽ നിന്നും യാത്ര പുറപ്പെട്ടത്. തായ്ല‌ൻഡിലെ കമ്പനിയുടെ ഹ്യൂമൻ റിസോഴ്‌സ് വിഭാഗത്തിൽ നിന്നെന്ന് പരിചയപ്പെടുത്തിയ വ്യക്തിയുമായി ചാറ്റിങ്ങിലൂടെയായിരുന്നു ജോലിയുടെ വിവരങ്ങൾ അറിഞ്ഞത്. 1000 ഡോളർ ശമ്പളവും വാഗ്ദാനം ചെയ്‌തു. അതോടൊപ്പം വിമാന ടിക്കറ്റും വീസയും നൽകി. അതിനാൽ സഹീറിന് യാതൊരു സംശയവും തോന്നിയില്ല.

തായ്ല‌ൻഡിലെ വിമാനത്താവളത്തിൽ എത്തിയപ്പോൾ സ്വീകരിക്കാൻ ആളുമെത്തി. തുടർന്ന് അയാൾ ടാക്സിയിൽ സഹീറിനെ കയറ്റിവിട്ടു. തായ്‌ലൻഡിൽ നിന്ന് ഒരു പുഴ കടത്തിയ ശേഷം എത്തിച്ചത് മ്യാൻമറിലായിരുന്നു. തടവറയ്ക്ക് സമാനമായൊരു കേന്ദ്രത്തിലേയ്ക്കാണ് സംഘം സഹീറിനെ എത്തിച്ചത്. വാ​ഗ്ദാനം ചെയ്തപോലെ ലഭിച്ചത് കോൾ സെന്ററിലെ ജോലിയായിരുന്നില്ല, മറിച്ച് വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെ ഓൺലൈനായി പരിചയപ്പെട്ടോ പ്രണയക്കെണിയിൽ അകപ്പെടുത്തിയോ ക്രിപ്റ്റോ കറൻസിയിൽ പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ഒരു ചൈനീസ് സംഘമാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത്.

ജോലി ചെയ്താൽ ശമ്പളം നൽകാറേയില്ല. ഇടയ്ക്ക് ശമ്പളം നൽകിയാൽ പിഴയിനത്തിൽ അത് തിരിച്ചുപിടിക്കുകയും ചെയ്യും. മാത്രമല്ല, ടാർഗറ്റ് പൂർത്തിയാക്കിയില്ലെങ്കിൽ മർദ്ദനവും ഭീഷണിയും പിഴയും അനുഭവിക്കണം. സംഘത്തെ എതിർത്താൽ വൈദ്യുതാഘാതമുൾപ്പെടെയുള്ള പീഡനമുറകൾക്ക് വിധേയരാക്കുകയും ചെയ്യുമെന്നാണ് സഹീർ തുറന്നുപറയുന്നത്. ഒടുവിൽ പീഢനം താങ്ങാനാകാതെ വന്ന സഹീർ പിതാവ് വഴി 3.50 ലക്ഷം രൂപ ക്രിപ്റ്റോ കറൻസിയിലൂടെ സംഘത്തിന് നൽകുകയായിരുന്നു. ഇതോടെയാണ് സംഘം സഹീറിനെ വിട്ടയക്കാൻ തയ്യാറായത്.

ഒടുവിൽ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയ സഹീർ കേരളത്തിലെത്തിയ ശേഷം പൊലീസിനെ വിവരങ്ങൾ അറിയിച്ചെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. എന്നാൽ മലപ്പുറം വള്ളിക്കാപ്പറ്റയിൽ നിന്ന് തായ്‌ലൻഡിലേക്ക് പോയ രണ്ട് പേരെ കാണാതായതോടെ കഴിഞ്ഞ ദിവസം ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഈ സംഭവം വലിയ വാർത്തയാകുകയും ചെയ്തു. ഇതോടെയാണ് സഹീർ വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയത്. മലയാളികൾ ഉൾപ്പെടെ നിരവധിപേർ മ്യാൻമറിലെ രഹസ്യകേന്ദ്രത്തിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് സഹീർ വ്യക്തമാക്കുന്നത്.

ഓൺലൈൻ അഭിമുഖം വഴി ലഭിച്ച ജോലിക്കായി ദുബായിൽ നിന്ന് തായ്ലൻഡിലെത്തിയ വള്ളിക്കാപ്പറ്റ കുട്ടീരി ഹൗസിൽ അബൂബക്കറിൻ്റെ മകൻ ശുഹൈബ്, കൂരിമണ്ണിൽ പുളിക്കാമത്ത് സഫീർ എന്നിവരെയാണ് മെയ് 22 മുതൽ കാണാതായത്. ഇതോടെയാണ് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ഇന്ത്യൻ എംബസിക്കും നോർക്ക റൂട്ട്സിനും ജില്ലാ പൊലീസ് മേധാവിക്കും ഉൾപ്പെടെ പരാതി നൽകിയത്. നേരത്തേ ഗൾഫിൽ ജോലി ചെയ്‌തിരുന്ന ശുഹൈബും സഫീറും കുറച്ചുകാലം നാട്ടിലുണ്ടായിരുന്നു. പിന്നീട് മാർച്ച് 27ന് സന്ദർശക വീസയിലാണ് ഇരുവരും വീണ്ടും ദുബായിലെത്തിയത്. ജോലിക്കായി ശ്രമിക്കുന്നതിനിടെ ഓൺലൈൻ അഭിമുഖത്തിലൂടെ തായ്‌ലൻഡിൽ ജോലി ലഭിക്കുകയായിരുന്നു.

ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ വിവരങ്ങൾ അപ്ലോഡ് ചെയ്യുകയും അവരെ സഹായിക്കുകയുമാണ് ജോലിയെന്നായിരുന്നു പറഞ്ഞിരുന്നത്. തുടർന്ന് തൊഴിൽ വീസയിൽ 21ന് തായ്‌ലൻഡിലെത്തിയ ഇരുവരും വിമാനത്താവളത്തിൽ നിന്ന് ഫോട്ടോയെടുത്ത് ബന്ധുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തു. തായ്‌ലൻഡ് അതിർത്തിയിലെ പുഴ കടത്തി മ്യാൻമറിലേക്ക് കൊണ്ടുപോയതായി 22ന് രാത്രി ഇരുവരും ഭാര്യമാർക്ക് ശബ്ദസന്ദേശം അയയ്ക്കുകയും ചെയ്തു. പിന്നീട് ഇവരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.

 

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...