മുൻ മന്ത്രി ടി.എച്ച് മുസ്തഫ അന്തരിച്ചു

Date:

Share post:

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി എച്ച്‌ മുസ്തഫ (82) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറെ നാളുകളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

16-ാം വയസ്സിലാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ഏറ്റവും അടുത്ത അനുയായിയും വിശ്വസ്തനുമായിരുന്നു അദ്ദേഹം. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ 1991 മുതൽ 1995 വരെ കേരളത്തിലെ ഭക്ഷ്യമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം അഞ്ച് തവണ നിയമസഭാംഗമായിരുന്നു.

14 വർഷം എറണാകുളം ഡിസിസി പ്രസിഡന്റായിരുന്നു. എറണാകുളം ജില്ല കേന്ദ്രീകരിച്ചായിരുന്നു രാഷ്ട്രീയ പ്രവർത്തനം. കെപിസിസി വെെസ് പ്രസിഡന്റ് ചുമതലയും വഹിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് വഴി രാഷ്ട്രീയ രംഗത്തേക്കെത്തിയ അദ്ദേഹം 1977-ൽ ആദ്യമായി ആലുവയിൽ നിന്നാണ് നിയമസഭയിലേക്കെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഗ്രീൻ മൊബിലിറ്റി വാരം; റാസൽഖൈമയിലെ സിറ്റി ബസുകളിൽ ഇന്ന് സൗജന്യ യാത്ര

പൊതുജനങ്ങൾക്ക് ഇന്ന് (നവംബർ 26) റാസൽഖൈമയിലെ സിറ്റി ബസുകളിൽ സൗജന്യ യാത്ര നടത്താം. ഗ്രീൻ മൊബിലിറ്റി വാരത്തോടനുബന്ധിച്ച് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയാണ്(റക്‌ത) സിറ്റി ബസുകളിൽ...

ദുല്‍ഖര്‍ സല്‍മാന്റെ ‘ലക്കി ഭാസ്‌കര്‍’ നിങ്ങളുടെ സ്വീകരണമുറിയിലേയ്ക്ക്; 28ന് ഒടിടി പ്രദർശനം ആരംഭിക്കും

ദുൽഖർ സൽമാൻ നായകനായെത്തിയ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കർ' ഒടിടിയിലേയ്ക്ക് എത്തുന്നു. നവംബർ 28-ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുന്നത്. തെലുങ്ക്, തമിഴ്,...

കഠിനമായ ശൈത്യം; അഭയാർത്ഥികൾക്കായി ശീതകാല സഹായപദ്ധതിക്ക് തുടക്കമിട്ട് യുഎഇ

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശൈത്യം അതികഠിനമാകുന്നതോടെ അഭയാർത്ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി യുഎഇ. ശീതകാല സഹായപദ്ധതിക്കാണ് യുഎഇ തുടക്കമിട്ടിരിക്കുന്നത്. ശൈത്യകാലത്ത് അഭയാർത്ഥികളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനുള്ള...

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...