മുണ്ടുടുത്ത് എത്തിയപ്പോൾ യുവാവിനെ ഇറക്കിവിട്ടു: വിരാട് കോഹ്‌ലിയുടെ റസ്റ്റോറന്റിനെതിരെ പരാതി

Date:

Share post:

മുണ്ടുടുത്തതിനാൽ റസ്റ്റോറന്റിൽ കയറ്റിയില്ലെന്ന ആരോപണവുമായി തമിഴ്നാട് സ്വദേശി. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ റെസ്റ്റോറൻറിന് എതിരെയാണ് യുവാവിന്റെ ആരോപണം. ജുഹുവിലെ കോലിയുടെ വൺ 8 കമ്യൂണിന് എതിരെയാണ് ആരോപണം വന്നിരിക്കുന്നത്.

മുണ്ടുടുത്തതിനാൽ റെസ്റ്റോറൻറിൽ യുവാവിന് പ്രവേശനം നിഷേധിച്ചുവെന്നാണ് ആരോപണം. ഈ ആരോപണം ഉന്നയിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു. ഡ്രസ് കോഡ് പാലിക്കാത്തതിന്റെ പേരിലാണ് പ്രവേശനം നിഷേധിച്ചതെന്ന് യുവാവ് പറയുന്നു.

സമൂഹമാധ്യമങ്ങളിൽ യുവാവ് പങ്കുവെച്ച വിഡിയോയിൽ റസ്റ്റോറൻറിന്റെ പ്രവേശന കവാടത്തിൽ വെച്ച് തന്നെ യുവാവിനെ തടയുന്നത് കാണാം.
സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ 10 ലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു. വെള്ള ഷർട്ടും മുണ്ടുമാണ് യുവാവ് ധരിച്ചിരിക്കുന്നത്. വൺ8 കമ്യൂണിന്റെ പ്രവേശന കവാടത്തിൽ വെച്ച് തന്നെ ജീവനക്കാർ തടഞ്ഞത് ഡ്രസ് കോഡ് കാരണമാണെന്ന് യുവാവ് പറയുന്നു. മുംബൈയിൽ എത്തിയതിന് പിന്നാലെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിലെത്തി ചെക്കിൻ ചെയ്തു. ശേഷം ഒട്ടും സമയം കളയാതെ ജുഹുവിലുള്ള റെസ്റ്റോറന്റിലേക്ക് എത്തുകയായിരുന്നുവെന്നും വീഡിയോയിൽ പറയുന്നു. വേഷം കണ്ട് റെസ്‌റ്റോറന്റിനുള്ളിലേക്ക് കടക്കാൻ പോലും സ്റ്റാഫ് അനുവദിച്ചില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ലോകബാങ്കിൻ്റെ ആഗോള ഭരണ സൂചികയിൽ ഖത്തറിന് മുന്നേറ്റം; മിഡിലീസ്റ്റിൽ ഒന്നാമത്

2024ലെ പ്രധാന ആഗോള ഭരണ സൂചികകളിൽ മിഡിലീസ്റ്റ് മേഖലയിൽ ഖത്തറിന് ഒന്നാം സ്ഥാനം. ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഖത്തറിന് മുന്നേറ്റം. രാഷ്ട്രീയ സ്ഥിരതാ...

നാട്ടിക അപകടം; ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

തൃശൂർ നാട്ടികയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ലോറിയപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കേസെടുത്തു. ആലക്കോട് സ്വദേശികളായ ബെന്നിക്കും അലക്‌സിനുമെതിരെയാണ് കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം....

ഗ്രീൻ മൊബിലിറ്റി വാരം; റാസൽഖൈമയിലെ സിറ്റി ബസുകളിൽ ഇന്ന് സൗജന്യ യാത്ര

പൊതുജനങ്ങൾക്ക് ഇന്ന് (നവംബർ 26) റാസൽഖൈമയിലെ സിറ്റി ബസുകളിൽ സൗജന്യ യാത്ര നടത്താം. ഗ്രീൻ മൊബിലിറ്റി വാരത്തോടനുബന്ധിച്ച് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയാണ്(റക്‌ത) സിറ്റി ബസുകളിൽ...

ദുല്‍ഖര്‍ സല്‍മാന്റെ ‘ലക്കി ഭാസ്‌കര്‍’ നിങ്ങളുടെ സ്വീകരണമുറിയിലേയ്ക്ക്; 28ന് ഒടിടി പ്രദർശനം ആരംഭിക്കും

ദുൽഖർ സൽമാൻ നായകനായെത്തിയ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കർ' ഒടിടിയിലേയ്ക്ക് എത്തുന്നു. നവംബർ 28-ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുന്നത്. തെലുങ്ക്, തമിഴ്,...