മകൻ കടകളിലെ സാധനങ്ങളൊക്കെ വലിച്ചുതാഴെയിടും; നൊമ്പരം വ്യക്തമാക്കി കലാകാരനായ താജ്

Date:

Share post:

‘മകൻ കടകളിലെ സാധനങ്ങളൊക്കെ വലിച്ചുതാഴെയിടും. പിന്നീട് താനതൊക്കെ കാശുകൊടുത്ത് വാങ്ങും. എന്നിട്ടും കുറ്റപ്പെടുത്തലുകളും കളിയാക്കലും ബാക്കിയാണ്’. ഒട്ടിസം ബാധിതനായ മകനെ പരിപാലിക്കുന്നതിൻ്റെ പ്രയാസങ്ങൾ വ്യക്തമാക്കുകയാണ് കലാകാരനായ താജ് പത്തനംതിട്ട.

കഴിഞ്ഞ 30 വർഷത്തിലധികമായി കേരളത്തിലെ അനുകരണ വേദികളിൽ സാനിധ്യമറിയിക്കുന്ന കലാകാരനാണ് ദുബായ് സന്ദർശന വേളയിൽ ജീവിതത്തിൽ നേരിടുന്ന കടമ്പകളെക്കുറിച്ച് വെളിപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന ഭാര്യയും അനുഭവങ്ങൾ വിവരിക്കുമ്പോൾ ആരുടേയും മനസ്സ് നൊമ്പരപ്പെടും. സമാന ദുരിതത്തിലൂടെ കടന്നുപൊകുന്ന നിരവധി രക്ഷിതാക്കളുടെ പ്രതിനിധിയായാണ് താജുദ്ദീൻ ഏഷ്യാലൈവിനോട് സംസാരിച്ചത്.


ദിവസങ്ങൾക്ക് മുമ്പ് താജും സംഘവും നടത്തിയ പരിപാടിയ്ക്കിടെ സ്റ്റേജിലേക്ക് വൈകല്യമുളള ഒരാൾ ഓടിക്കയറി. സംഘാടകരും മറ്റും അയാളെ സ്റ്റേജിൽ നിന്ന് ഒഴിവാക്കാനായി പ്രയാസപ്പെട്ടു. ഇതിനിടെ താനും ഇതുപോലെ വൈകല്യമുളള കുട്ടിയുടെ രക്ഷിതാവാണെന്ന് താജുദ്ദീൻ വെളിപ്പെടുത്തി. ഒട്ടിസം ബാധിതരുടെ ദുരിതങ്ങൾ സമൂഹം അറിയണം എന്ന താജിൻ്റെ പരാമർശം വലിയ സദസ്സ് ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു.

പിന്നീട് സോഷ്യൽ മീഡിയയിലൂടെ താജിൻ്റെ കഥകൾ അറിഞ്ഞ സ്നേഹിതർ താജുദ്ദീന് പിന്തുണയുമായി എത്തി. ഇതിനിടെയാണ് ദുബായ് വ്യവസായിയും സുഹൃത്തുമായ അൻസാരി റഷീദ് താജിനേയും സഹധർമ്മിണിയേയും ദുബായിലെത്തിക്കാൻ സന്മനസ്സ് കാട്ടിയത്. ഓട്ടിസം ബാധിതനായ മകനെ പൊന്നുപോലെ പരിപാലിക്കുന്നതിനുളള സമ്മാനമെന്ന നിലയിലാണ് സുഹൃത്ത് ഇരുവർക്കും ദുബായ് കാണാനുളള അവസരമൊരുക്കിയത്.

പതിനാറു വയസ്സുണ്ട് ഓട്ടിസം ബാധിതനായ മകന്. കുട്ടിക്ക് പ്രായം കൂടുംതോറും പ്രയാസങ്ങളും കൂടിവരുന്നു. ദിവസേന കലാപരിപാടികൾക്ക് പോകേണ്ടിവരുമ്പോൾ കുട്ടിയുടെ സംരക്ഷണം അമ്മയും ഇളയ സഹോദരിമാരും ഏറ്റെടുക്കും. ഓട്ടിസം ബാധിതർക്കായി ആശ്രിത കേന്ദ്രങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും മകനെ സ്വന്തം സംരക്ഷണയിൽ നിർത്താനാണ് താജിന് താത്പര്യം.

ചികിത്സകൾക്കൊണ്ട് വലിയ ഫലമില്ലെങ്കിലും മകനുവേണ്ടി ജീവിക്കുന്ന കലാകാരനായാണ് താജുദ്ദീൻ്റെ ജീവിതം. കലാരംഗത്ത് ഏറെ നാളായെങ്കിലും കൂടുതൽ അവസരങ്ങൾ തുറന്നുകിട്ടിയത് കോവിഡ് കാലത്തിന് ശേഷമാണെന്ന് താജുദ്ദീൻ പറയുന്നു. കഴിഞ്ഞ വർഷം ഇരുന്നൂറിൽ അധികം വേദികൾ പിന്നിട്ടു. ഇക്കൊല്ലം നൂറ് വേദികളും പിന്നിട്ട് താജിൻ്റെ പ്രകടനം വിദേശങ്ങളിലേക്കെത്തുകയാണ്. ദുബായ്ക്ക് പിന്നാലെ കുവൈറ്റിലും പരിപാടികൾക്ക് ക്ഷണം ലഭിച്ചുകഴിഞ്ഞു.

ഓരോ വേദിയിലും ശബ്ദങ്ങൾക്കൊണ്ടും രൂപം കൊണ്ടും പാട്ടുകൾകൊണ്ടും പരകായപ്രവേശം നടത്തുന്ന കലാകാരനാണ് താജുദ്ദീൻ. ഇക്കാലത്തിനിടെ ഒപ്പം വേദികൾ പങ്കിട്ട പലരും സിനിമയിലെ സജീവ താരങ്ങളായി മാറി. മിമിക്ക്രി വേദികളിലെ സൂപ്പർ താരങ്ങളായിരുന്ന അബി മുതൽ സുബി വരെയുളളവരോടൊത്തുളള നിമിഷങ്ങളും താജുദ്ദീൻ പങ്കുവയ്ക്കുന്നു.

കലാപ്രവർത്തനങ്ങൾക്കിടയിലും ഓട്ടിസം ബാധിതരുടെ സംരക്ഷണത്തിന് സമയം കണ്ടെത്തുന്നുണ്ട് താജ്. എന്നാൽ തനിക്ക് പണമല്ല ആവശ്യം, ഓട്ടിസം ബാധിതരെപ്പറ്റി സമൂഹം അറിഞ്ഞിരിക്കണമെന്നാണ് താജുദ്ദീൻ്റെ ആഗ്രഹം. കുറ്റപ്പെടുത്തലുകളും കളിയാക്കലുകൾക്കുമപ്പുറം ആവും വിധം ഓട്ടിസം ബാധികരെ സമൂഹത്തിൻ്റെ മുൻനിരയിലെത്താൻ പരിശിലീപ്പിക്കണമെന്നും കലാകാരൻ ആഗ്രഹിക്കുന്നു. അതിനായി ഓരോ വേദികളേയും ഉപയോഗപ്പെടുത്തുകയാണ് താജുദ്ദീൻ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...