സംസ്ഥാന സർക്കാരിനെ വിമർശിച്ച് തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി. കേരളത്തിലെ ജനങ്ങൾ കിറ്റിന് അടിമകളായി എന്നാണ് സുരേഷ് ഗോപിയുടെ പറഞ്ഞു.
ജനങ്ങൾ കിറ്റിന് അടിമകളായെന്നും അതിൽ നിന്ന് മോചനം വേണമെന്നും തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനത്തിനിടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ഓശാന ഞായറിനോട് അനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളും സ്ഥാനാർത്ഥികൾ സന്ദർശിച്ചു. ദേവാലയങ്ങൾ കേന്ദ്രീകരിച്ച് മാത്രമായിരുന്നു മിക്ക സ്ഥാനാർത്ഥികളുടെയും രാവിലത്തെ പര്യടനം. സുരേഷ് ഗോപിയും പള്ളികൾ സന്ദർശിച്ചു.