പശു പുല്ല് തിന്നും, പക്ഷേ സുപ്രഭയ്ക്കിഷ്ടം ഹൽവ

Date:

Share post:

പശു പുല്ല് തിന്നും, പാല് തരും എന്നൊക്കെയാണല്ലോ ഇതുവരെ പറഞ്ഞു ശീലിച്ചത്. എന്നാൽ ഇത്തരം വാക്കുകളൊക്കെ മാറ്റിപിടിക്കേണ്ട കാലമെത്തി. ഈ പശു പുല്ലു തിന്നില്ല, ഇഷ്ടം പഴങ്ങളും പച്ചക്കറിയും ബേക്കറി സാധനങ്ങളും മാത്രം.

പഴങ്ങളെക്കാളും പച്ചക്കറിയെക്കാളും ഏറെ ഇഷ്ടം ബേക്കറി സാധനങ്ങളാണെന്ന് മാത്രം. ബേക്കറി ഐറ്റത്തിലോ ഹൽവയും. വടകര കണ്ണൂക്കര ചള്ളയിൽ രവീന്ദ്രന്റെ വീട്ടിലെ സുപ്രഭ എന്ന പശുവാണ് ഈ ഹൽവ പ്രേമി. സുപ്രഭയ്ക്ക് 37 വയസ്സുണ്ട്.

സാധാരണ പശുവിന്റെ ആയുസ്സ് 21 –22 വർഷമാണ്. സുപ്രഭ 15 കിടാങ്ങളെ പെറ്റു. 7 ലീറ്റർ വരെ പാലും ചുരത്തി നൽകിയിരുന്നു. അവസാനത്തെ പൈക്കിടാവിനെ പെറ്റ ശേഷം 2 തവണ കുത്തിവയ്പ് നടത്തിയിട്ടും പിന്നീട് പ്രസവം നടന്നില്ല. അതിൽ പിന്നെയാണ് പുല്ലും കാലിത്തീറ്റയും കഴിക്കാതായത്. മധുരം സുപ്രഭയ്ക്ക് നിർബന്ധമാണെന്നും ഒന്നും കിട്ടിയില്ലെങ്കിൽ ശർക്കരയെങ്കിലും വാങ്ങിക്കൊടുക്കണമെന്നും രവീന്ദ്രൻ പറയുന്നു. എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയിലെ താൽക്കാലിക ജീവനക്കാരനാണ് രവീന്ദ്രൻ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിൽ ഗാർഹിക തൊഴിലാളികളുടെ വിസ നടപടിക്രമങ്ങൾ ഓൺലൈനാകുന്നു

ദുബായിൽ ഗാർഹിക തൊഴിലാളികളുടെ വിസ നടപടിക്രമങ്ങൾ ഓൺലൈനാകുന്നു. എല്ലാ ഗാർഹിക തൊഴിലാളി വിസ സേവനങ്ങളും ഇപ്പോൾ 'ദുബായ് നൗ' ആപ്പ് വഴി ആക്സസ് ചെയ്യാമെന്നാണ്...

വീണ്ടും ഹിറ്റിലേയ്ക്ക് കുതിച്ച് ബേസിൽ; 50 കോടി ക്ലബ്ബിൽ ഇടംനേടി ‘സൂക്ഷ്മദര്‍ശിനി’

ബേസിൽ ജോസഫും നസ്രിയയും ഒരുമിച്ച 'സൂക്ഷ്മ‌ദർശിനി' സൂപ്പർഹിറ്റിലേയ്ക്ക് കുതിക്കുന്നു. പ്രേക്ഷകരുടെ പ്രിയം നേടിയ ചിത്രം 50 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ്. ബേസിലിൻ്റെ ആദ്യ 50...

പുതുവത്സര ആഘോഷത്തിന് ബോട്ട് സഞ്ചാരം ഒരുക്കി ദുബായ് ആർടിഎ

ദുബായിലെ പുതുവത്സര ആഘോഷ പരിപാടികൾ കടലിലൂടെ സഞ്ചരിച്ച് ആസ്വദിക്കാൻ അവസരമൊരുക്കി പൊതുഗതാഗതവകുപ്പ്. ഡിസംബർ 31ന് രാത്രി ദുബായിയുടെ വിവിധഭാഗങ്ങളിൽ നടക്കുന്ന വെടിക്കെട്ടും ആഘോഷ പരിപാടികളും...

ലൈഫ് സയൻസ് മേഖലയിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി യുഎഇ

യുഎഇയിലെത്തുന്ന പ്രവാസികൾക്ക് മികച്ച തൊഴിൽ അവസരം ഒരുങ്ങുന്നു. ലൈഫ് സയൻസ് മേഖലയിൽ പുതിയതായി 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് നീക്കം. പത്ത് വർഷത്തിനകം ലക്ഷ്യം പൂർത്തിയാക്കുമെന്ന്അബുദാബി...