രസികൻ ചോദ്യത്തരങ്ങളുമായി ബഹിരാകാശത്ത് നിന്ന് സുൽത്താനും ഭൂമിയിൽ നിന്ന് മക്കളും

Date:

Share post:

ബഹിരാകാശത്ത് നിന്ന് മക്കളോട് സംവദിച്ച് യു എ ഇ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദി. ഉമ്മുൽഖുവൈൻ യൂണിവേഴ്സിറ്റിയിൽ നടന്ന കാൾ ഫ്രം സ്പേസ് പരിപാടിയിലാണ് സുൽത്താൻ നിയാദിയുടെ മക്കൾ രണ്ടുപേർ ബഹിരാകാശത്തുള്ള പിതാവിനോട് ചോദ്യങ്ങൾ ചോദിക്കാനെത്തിയത്.

സദസ്സിനെ ചിരിപ്പിച്ചാണ് ഈ അച്ഛന്റെയും മക്കളുടെയും ചോദ്യങ്ങളും ഉത്തരങ്ങളും നീണ്ടുപോയത്. ഇളയമകൻ അബ്ദുള്ള ചോദിച്ചത് ഭൂമിയിൽ ഏറ്റവും പ്രിയപ്പെട്ടത് എന്താണെന്നായിരുന്നു . സുൽത്താൻ നിയാദിയുടെ സ്നേഹം നിറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. നീയാണ് ഭൂമിയിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്ന്.

ബഹിരാകാശത്ത് ഏറ്റവും ഇഷ്ടം ഗുരുത്വാകർഷണമില്ലാതെ ഇങ്ങനെ പൊങ്ങികിടക്കാൻ കഴിയുന്നതാണെന്നും അദ്ദേഹം മറുപടി നൽകി. മൂത്ത മകൻ റാഷിദ് ചോദിച്ചത് ബഹിരാകാശത്ത് നിന്ന് വരുമ്പോൾ എന്ത് കൊണ്ടുവരും എന്നായിരുന്നു. നമുക്കിടയിലെ രഹസ്യം പരസ്യമായി പറയണോ എന്ന് ചോദിച്ച സുൽത്താൻ പലതും സ്പെഷ്യലായി കൊണ്ടുവരുന്നുണ്ടെന്ന് മറുപടി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...