കോമൺവെൽത്ത് ഗെയിംസിൽ ലോങ് ജമ്പ് ഇനത്തിൽ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി. ഫൈനലിൽ 8.08 മീറ്ററാണ് ശ്രീശങ്കർ ചാടിയത്. ബഹമാസ് താരം ലഖൈൻ നയ്രനാണ് സ്വർണ്ണം നേടിയത്. നയ്രനും ഇതേ ദൂരമാണ് ചാടിയത്. എന്നാൽ ചാടുന്ന സമയത്ത് കാറ്റിന്റെ ശക്തി കുറവായതിനാൽ നയ്രന്‍ സ്വർണം നേടി.
അതേസമയം ലോങ് ജമ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന് റെക്കോര്‍ഡ് കൂടി ശ്രീ ശങ്കർ സ്വന്തമാക്കി . 2018 ൽ കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം ശ്രീശങ്കർ ചെയ്തിരുന്നു. ഗെയിംസ് തുടങ്ങാൻ ഒരാഴ്ച മുൻപ് ശ്രീശങ്കറിന് അപ്പൻഡിക്സ് രോഗം മൂലം പിന്മാറേണ്ടി വരികയായിരുന്നു. ശേഷം ചിട്ടയായ പരിശീലനങ്ങൾ ചെയ്താണ് ഇത്തവണ വെള്ളി നേടിയത്.
ആരോഗ്യം മൂലം നേരിടേണ്ടി വന്ന തിരിച്ചടികൾക്ക് ശേഷം വീണ്ടും കോമൺവെൽത്ത് ഗെയിംസിലേക്ക് തിരിച്ചെത്തിയപ്പോൾ വിജയം മാത്രമായിരുന്നു ശ്രീ ശങ്കറിന്റെ ലക്ഷ്യം. 1978 ൽ കാനഡയിൽ വച് നടന്ന കോമൺ വെൽത്ത് ഗെയിംസിൽ സുരേഷ് ബാബു വെങ്കലം നേടിയിരുന്നു.