മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എം.എസ് ധോണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുവരാജ് സിംഗിന്റെ പിതാവ് യോഗ്രാജ് സിംഗ്. ധോണിയാണ് യുവരാജിന്റെ കരിയര്‍ നശിപ്പിച്ചതെന്നും ധോണിയുടെ സ്വാധീനമില്ലായിരുന്നെങ്കില്‍ യുവരാജിന്റെ കരിയര്‍ നാലഞ്ച് കൊല്ലം കൂടി തുടരുമായിരുന്നുവെന്നുമാണ് യോഗ്രാജ് സിംഗ് തുറന്നടിച്ചത്.
മുമ്പ് പലപ്പോഴും യുവിക്കെതിരെ ധോണി പ്രവർത്തിച്ചിരുന്നുവെന്ന് ആരോപിച്ച് യോഗ്രാജ് രംഗത്തുവന്നിരുന്നു. ധോണിയുടെ മോശം പ്രവൃത്തികൾ കാരണമാണ് ഈ വർഷം ചെന്നൈ സൂപ്പർ കിങ്സിന് ഐപിഎൽ കിരീടം നേടാൻ സാധിക്കാതിരുന്നതെന്നും ഐസിസി അംബാസഡറായ യുവിയോട് ധോണിക്ക് അസൂയയാണെന്നും യോഗ്രാജ് പറഞ്ഞിരുന്നു.
അതേസമയം, ഈ വിമർശനങ്ങളോട് ധോണി ഒരിക്കൽപോലും പ്രതികരിച്ചിട്ടില്ല. 2019ലാണ് യുവരാജ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. വിരമിച്ചശേഷം ജൂനിയർ താരങ്ങളുടെ മെന്ററായി പ്രവർത്തിക്കുകയാണ് യുവരാജ്. 2020ൽ വിരമിച്ച ധോണി ഇപ്പോഴും ഐപിഎല്ലിൽ കളിക്കുന്നുണ്ട്.