ലോകകപ്പ് ക്രിക്കറ്റ്; തുമ്പയിൽ പരിശീലനം ആരംഭിച്ച് ഇന്ത്യൻ ടീം

Date:

Share post:

ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരത്തിന് മുന്നോടിയായി തുമ്പയിൽ പരിശീലനം ആരംഭിച്ച് ഇന്ത്യൻ ടീം. ഇന്നലെയാണ് ഇന്ത്യൻ ടീം അം​ഗങ്ങൾ തലസ്ഥാനത്ത് എത്തിയത്. സംഘത്തോടൊപ്പം എത്താതിരുന്ന വിരാട് കോലി സന്നാഹ മത്സരത്തിന് മുൻപ് ടീമിനൊപ്പം ചേരും. നാളെ ഉച്ചകഴിഞ്ഞ് 2 മണിക്കാണ് നെതർലന്റ്സിനെതിരായ ഇന്ത്യയുടെ മത്സരം ആരംഭിക്കുക.

ഇന്ന് ഉച്ചകഴിഞ്ഞ് 2 മണി മുതൽ തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ച പരിശീലനം വൈകിട്ട് 5 വരെ നീണ്ടുനിൽക്കും. ഗുവാഹാത്തിയിൽ ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. നാളത്തെ ഇന്ത്യ-നെതർലന്റ്സ് മത്സരത്തിനും മഴ ഭീഷണി നിലനിൽക്കുന്നുണ്ട്. മത്സരത്തിനായി നെതർലന്റ്സ് ടീം ഇന്നലെ പരിശീലനം നടത്തിയിരുന്നു. ലോകകപ്പ് മത്സരങ്ങൾക്ക് മുൻപുള്ള അവസാന സന്നാഹ മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഇന്ത്യൻ ടീം ശ്രമിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...