വുഡ് ലെം പാർക്ക് അജ്മാൻ അൽ ജറഫ് സ്കൂളിലെ ഇൻക്ലൂഷൻ വിഭാഗം കായികമേളയിൽ മികച്ച പ്രകടനം

Date:

Share post:

പരിമിതികളെ മറികടന്ന് വിദ്യാർത്ഥികളുടെ പോരാട്ടം. വുഡ് ലെം പാർക്ക് അജ്മാൻ അൽ ജറഫ് സ്കൂളിലെ ഇൻക്ലൂഷൻ വിഭാഗം കായികമേള ശ്രദ്ധേയമായി. വിവിധ മത്സരങ്ങളിലായി വാശിയേറിയ പോരാട്ടമാണ് നടന്നത്. നിശ്ചദാർഢ്യമുളള കുട്ടികളിലെ നിരവധി പ്രതിഭകൾ കായിക ഇനങ്ങളിൽ മാറ്റുരച്ചു. 2023-24 അധ്യയന വർഷത്തെ കായികമേളയുടെ ഭാഗമായായിരുന്നു മത്സരങ്ങൾ.

കായിക മേള അജ്മാൻ ക്ലബ് ഫോർ പീപ്പിൾ വിത്ത് ഡിസെബിലിറ്റീസ് ബോർഡ് മെമ്പർ സയീദ് മുഹമ്മദ് അൽ മഹ്റി ഉദ്ഘാടനം ചെയ്തു. മേളയെ  ‘ബിയോണ്ട് ബോണ്ട്'( Beyond Bond) എന്ന് വിശേഷിപ്പിച്ചായിരുന്നു ഉദ്ഘാടനം. പ്രിൻസിപ്പൽ ശ്രീമതി പ്രണതി മസുംദാർ മുഖ്യസന്ദേശം നൽകി. കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കുകയും സ്വയംപര്യാപ്തതയിലേക്ക് കൈപിടിച്ച് നടത്തുകയുമാണ് മേളയുടെ ലക്ഷ്യമെന്ന് ഇരുവരും കൂട്ടിച്ചേർത്തു.

കുട്ടികൾക്കായി സിഗ്സാഗ് റൈസ്, ഷട്ടിൽ റൺ, ബാസ്കറ്റ് ബോൾ, ഹിറ്റ് ദി ടാർജെറ്റ് തുടങ്ങി വിവിധ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. പരിമിതികൾക്ക് അപ്പുറത്തേക്ക് വിദ്യാർത്ഥികൾക്ക് പറന്നുയരാൻ ഇൻക്ലൂഷൻ വിഭാഗം അധ്യാപകരും കൈകോർത്തു. ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിൻ്റെ സഹകരണത്തോടെയാണ് കായികമേള നടന്നത്.

വൈസ് പ്രിൻസിപ്പൽ, ഇൻക്ലൂഷൻ വിഭാഗം മേധാവി ശ്രിമതി ഫർഹാത് തുടങ്ങിയവർ സംസാരിച്ചു. മത്സരങ്ങളിൽ പങ്കെടുത്തവർക്കും വിജയികളായവർക്കും പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...