‘ഏഴ്’ അത്രമേൽ പ്രിയങ്കരം; ധോണി ഏഴാം നമ്പർ ജേഴ്സി തിരഞ്ഞെടുക്കാൻ കാരണമെന്തെന്ന് അറിയാമോ?

Date:

Share post:

ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിങ് ധോണിയുടെ ഏഴാം നമ്പർ ജേഴ്സിയെക്കുറിച്ച് സംസാരിക്കാത്ത ആരാധകർ ചുരുക്കമാണ്. ഇന്ത്യൻ ടീമിലെത്തിയപ്പോൾ ധോണിക്ക് ഏത് നമ്പർ തിരഞ്ഞെടുക്കണമെന്ന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കാരണം ഒരു നമ്പർ മാത്രമായിരുന്നു താരത്തിന്റെ മനസിൽ. ധോണിയും ഏഴ് എന്ന നമ്പറും തമ്മിലുള്ള ആത്മബന്ധം എന്താണെന്നറിയാമോ. ധോണിയുടെ ഭാ​ഗ്യനമ്പർ ആയതിനാലാണ് താരം ഈ ജേഴ്സി തിരഞ്ഞെടുത്തത് എന്നൊക്കെയാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. എന്നാൽ അതല്ല വാസ്തവം. അതിന് പിന്നിലൊരു കഥയുണ്ട്.

ഒരു അഭിമുഖത്തിനിടെ താരം തന്നെയാണ് തന്റെ ജേഴ്സിയുടെ പിന്നിലുള്ള കഥ വെളിപ്പെടുത്തിയത്. ഞാൻ ഭൂമിയിൽ വരണം എന്ന് എൻ്റെ മാതാപിതാക്കൾ തീരുമാനമെടുത്ത സമയമാണതെന്നായിരുന്നു ധോണി വെളിപ്പെടുത്തിയത്. “ജൂലെ ഏഴിനാണ് ഞാൻ ജനിച്ചത്. ജൂലൈ ഏഴാം മാസമാണല്ലോ. 1981 ആണ് എന്റെ ജനനവർഷം. എട്ടിൽ നിന്ന് ഒന്ന് കുറച്ചാലും ഏഴാണല്ലോ. ഇതൊക്കെ കാരണമാണ് ഞാൻ ഏഴാം നമ്പർ തെരഞ്ഞെടുത്തത്” എന്നാണ് താരം പറഞ്ഞത്.

ഇന്ത്യയ്ക്ക് രണ്ടാം ലോകകപ്പ് കിരീടം സമ്മാനിച്ചതുൾപ്പെടെയുള്ള താരത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് ആദരസൂചകമായി ധോണിയുടെ ഏഴാം നമ്പർ ജേഴ്സി ബിസിസിഐ പിൻവലിച്ചിരുന്നു. അതിനാൽ മറ്റൊരു താരത്തിനും ഇനി ഏഴാം നമ്പർ ലഭിക്കില്ല. അത് എന്നും ക്രിക്കറ്റ് ഇതിഹാസം എം.എസ് ധോണിക്ക് മാത്രം സ്വന്തമായിരിക്കും.

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...