യുഎഇ ആതിഥേയത്വം വഹിക്കുന്ന ഫിഫ ബീച്ച് സോക്കർ ലോകകപ്പ് ടൂർണ്ണമെന്റിൽ മാറ്റം. 2023 നവംബറിന് പകരം 2024 ഫെബ്രുവരിയിൽ മത്സരം സംഘടിപ്പിക്കാൻ ഫെഡറേഷൻ ഇന്റർനാഷണൽ ഡി ഫുട്ബോൾ അസോസിയേഷൻ (ഫിഫ) തീരുമാനിച്ചു.
24-ാമത് കൗൺസിൽ യോഗത്തിലാണ് അന്താരാഷ്ട്ര ഫുട്ബോൾ ബോഡി ഈ തീരുമാനം എടുത്തത്. ടൂർണമെന്റുകളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കനാണ് ഈ തീരുമാനം.
കഴിഞ്ഞ ഫെബ്രുവരിയിൽ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ യുഎഇ കാൻഡിഡേറ്റ് ഫയൽ സമർപ്പിച്ചിരുന്നു. 2009ൽ ദുബായിൽ നടന്ന ബീച്ച് സോക്കർ ലോകകപ്പിന് ശേഷം ഇത് രണ്ടാം തവണയാണ് യുഎഇ ആതിഥേയത്വം വഹിക്കുന്നത്. 2005ൽ ബ്രസീലിലാണ് ബീച്ച്സോക്കർ ലോകകപ്പ്തുടങ്ങിയത്.