ഏകദിന ക്രിക്കറ്റ് ലോകകപ്പ്; രണ്ടാം ഘട്ട ടിക്കറ്റ് വില്പന നാളെ ആരംഭിക്കുമെന്ന് ബിസിസിഐ

Date:

Share post:

ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ രണ്ടാം ഘട്ട ടിക്കറ്റ് വില്പന നാളെ (സെപ്റ്റംബർ 8) ആരംഭിക്കുമെന്ന് ബിസിസിഐ. രാത്രി എട്ട് മണിക്കാണ് ടിക്കറ്റ് വിൽപ്പന ആരംഭിക്കുക. ഔദ്യോഗിക വെബ്സൈറ്റായ https://tickets.cricketworldcup.com വഴി ഓൺലൈനായാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത്. ടിക്കറ്റുകൾ അതിവേ​ഗം വിറ്റുപോകുന്നതിനാൽ ലോകകപ്പിനായി ഏകദേശം നാലുലക്ഷം ടിക്കറ്റുകൾ കൂടി പുറത്തിറക്കുമെന്ന് ബിസിസിഐ അറിയിച്ചു.

ആദ്യ ഘട്ടത്തിൽ ഇന്ത്യ ഒഴികെയുള്ള ടീമുകളുടെ സന്നാഹ മത്സരങ്ങളുടെയും ലോകകപ്പ് മത്സരങ്ങളുടെയും ടിക്കറ്റ് വിൽപ്പന ഓഗസ്റ്റ് 28-ന് ആരംഭിച്ചിരുന്നു. സെപ്റ്റംബർ മൂന്നിന് വിൽപ്പനയ്ക്കുവെച്ച ഇന്ത്യ – പാകിസ്താൻ മത്സരത്തിന്റെ ടിക്കറ്റുകൾ അതിവേ​ഗത്തിയായിരുന്നു വിറ്റുപോയത്. സെമിഫൈനൽ, ഫൈനൽ മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന സെപ്റ്റംബർ 15-ന് ആരംഭിക്കുമെന്നും ബിസിസിഐ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...

ജോജു ജോർജ് മികച്ച സംവിധായകൻ; ‘പണി’ സിനിമയെ പ്രശംസിച്ച് അനൂപ് മേനോൻ

നടൻ ജോജു ജോർജിനെ പ്രശംസിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. ജോജു സംവിധാനം ചെയ്‌ത 'പണി' സിനിമ ഗംഭീര കമേഴ്സ്യൽ സിനിമകളിലൊന്നാണെന്നും വരും നാളുകളിൽ...

ജയിൽ അന്തേവാസികൾക്ക് വായനയൊരുക്കും; പുസ്തകങ്ങൾ ശേഖരിച്ച് ഷാർജ പൊലീസ്

ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്‌​ത​ക മേ​ള​യി​ൽനിന്ന് പുസ്തകങ്ങൾ ശേഖരിച്ച് ഷാ​ർ​ജയിലെ ജ​യി​ല​ധി​കൃ​ത​ർ. തടവുകാരുടെ ഇടയിലേക്ക് അക്ഷരങ്ങളുടെ വെളിച്ചം എത്തിക്കുക ലക്ഷ്യമിട്ടാണ് നീക്കം. എ​ല്ലാ​വ​ർ​ക്കും വാ​യ​ന​...

സമുദ്ര പരിസ്ഥിതി സംരക്ഷണം; ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു

ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെയും സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാ​ഗമായാണ് കൃത്രിമ പാറകൾ സ്ഥാപിച്ചത്. മറൈൻ അഫയേഴ്‌സ് ആൻ്റ്...