ഏഷ്യൻ കപ്പ് ഖത്തർ ടൂർണമെന്റിന്റെ ഫൈനലിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത് പുറത്തിറക്കി. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനാണ് പന്ത് പുറത്തിറക്കിയത്. VORTEXAC23+ എന്ന പന്താണ് ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഉപയോഗിക്കുക.
എ.എഫ്.സിയുടെ ദേശീയ തലത്തിലുള്ള ടൂർണമെന്റുകളുടെ ഔദ്യോഗിക പാർട്ണറായ കെൽമിയാണ് പന്ത് തയ്യാറാക്കിയിരിക്കുന്നത്. ഖത്തറിലെ മരുഭൂപ്രദേശങ്ങളിൽ കാണുന്ന മണലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് VORTEXAC23+ എന്ന പന്തിൽ സ്വർണ്ണവർണ്ണം ഉൾപ്പെടുത്തിയിരിക്കുന്നത്. ആതിഥേയ രാജ്യമായ ഖത്തറിനെ പ്രതിനിധീകരിക്കുന്ന മെറൂൺ നിറവും പന്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബോളിന്റെ രൂപകല്‌പനയിൽ എ.എഫ്.സി ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ചിഹ്നവും ഉൾപ്പെടുത്തിയിട്ടുണ്ട്. 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് ഏഷ്യൻ കപ്പ് ഖത്തർ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 10-നാണ് ഫൈനൽ മത്സരം നടക്കുക.