ടി20 ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യൻ ടീമിനെ വൻ ആഹ്ലാദപ്രകടനങ്ങളോടെയാണ് ബിസിസിഐയും ആരാധകരും സ്വീകരിച്ചത്. ഇന്നലെ മുംബൈയിൽ ഒരുക്കിയ ഗംഭീര സ്വീകരണപരിപാടിയിൽ എണ്ണിയാലൊടുങ്ങാത്തത്ര ആരാധകരാണ് പങ്കെടുത്തത്. അതുകൊണ്ടുതന്നെ പരേഡിനായി തടിച്ചുകൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിന് കഴിഞ്ഞുമില്ല.
തിക്കിലും തിരക്കിലും പെട്ട് പലർക്കും ശ്വാസതടസവും തളർച്ചയും അനുഭവപ്പെടുകയും ചിലർ ബോധംകെട്ടു വീഴുകയും ചെയ്തു. അതോടൊപ്പം നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. മറൈൻ ഡ്രൈവിൽ നിന്ന് വാംഖഡെ സ്റ്റേഡിയം വരെ തുറന്ന ബസിലായിരുന്നു ടീം വിക്‌ടറി പരേഡ് നടത്തിയത്. മറൈൻഡ്രൈവ് മുതൽ വാംഖഡെ സ്റ്റേഡിയം വരെയുള്ള റോഡിൽ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണുന്നതിനായി ആരാധകർ തടിച്ചുകൂടുകയും ചെയതു.
പരേഡിന് ശേഷം ഇന്ന് നഗരം ശുചീകരിക്കാനെത്തിയവരാണ് യാഥാർത്ഥത്തിൽ പണിപ്പെട്ടത്. കാരണം റോഡിനിരുവശവും ചെരുപ്പുകൾ കൊണ്ട് നിറഞ്ഞിരുന്നു. പലർക്കും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള വസ്തുക്കളും നഷ്ടമായി. മറൈൻഡ്രൈവിനും പരിസരത്തും നിർത്തിയിട്ടിരുന്ന കാറുകൾക്കും കേടുപാടുകൾ വന്നിട്ടുണ്ട്. വിക്‌ടറി പരേഡിനെത്തിയ ആരാധകർ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മുകളിൽ കയറി ആഹ്ലാദപ്രകടനം നടത്തിയതിനാൽ പല വാഹനങ്ങളുടെയും മുകൾഭാഗം ചളുങ്ങിയ അവസ്ഥയിലാണ്. ചിലതിൻ്റെ ചില്ലുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
A big thank you to the sanitation workers of the Mumbai Municipal Corporation.
Before the citizens who celebrated the World Cup victory parade woke up, the sanitation workers had already cleaned and tidied up the Marine Drive area. The previous night, the Marine Drive area was… pic.twitter.com/VJvDaPDCUC
— Vaibhav Kokat (@ivaibhavk) July 5, 2024