ഓസീസിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓസ്ട്രേലിയയ്ക്കെതിരെ 21ന് ആരംഭിക്കുന്ന 3 ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെയാണ് പ്രഖ്യാപിച്ചത്. രോഹിത് ശർമ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിൽ കെ.എൽ രാഹുലിന്റെ നേതൃത്വത്തിലാണ് ടീം കളിക്കളത്തിൽ ഇറങ്ങുന്നത്.
മൂന്നാം ഏകദിനത്തിൽ രോഹിത് ഉൾപ്പെടെയുള്ള സീനിയർ താരങ്ങളുണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഏഷ്യാ കപ്പിനിടെ പരുക്കേറ്റ അക്ഷർ പട്ടേലിനെ മൂന്നാം ഏകദിനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പിന്നർ ആർ.അശ്വിനും ടീമിലേയ്ക്ക് തിരിച്ചെത്തി. ബാറ്റർ സൂര്യകുമാർ യാദവിനെയും ടീമിൽ നിലനിർത്തി. മൊഹാലിയിലാണ് ആദ്യ മത്സരം. 24ന് ഇൻഡോർ, 27ന് രാജ്കോട്ട് എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങൾ നടക്കുക. ഏഷ്യാ കപ്പ് ജേതാക്കളായെങ്കിലും ഓസ്ട്രേലിയൻ പരമ്പര കൂടി ജയിച്ചാൽ മാത്രമേ ഇന്ത്യയുടെ ലോകകപ്പ് ഒരുക്കങ്ങൾ പൂർണ്ണമാകുകയുള്ളു.
കെ.എൽ രാഹുൽ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, തിലക് വർമ, ആർ.അശ്വിൻ, വാഷിങ്ടൻ സുന്ദർ, രവീന്ദ്ര ജഡേജ, ഷാർദൂൽ ഠാക്കൂർ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ജീത് ബുമ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ഓസീസിനെതിരായ ഏകദിന പരമ്പരയിൽ കളത്തിലിറങ്ങുന്നത്.