ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ അടുത്ത 5 വർഷത്തേയ്ക്കുള്ള ടൈറ്റിൽ സ്പോൺസർഷിപ്പ് സ്വന്തമാക്കി ടാറ്റ ഗ്രൂപ്പ്. റെക്കോർഡ് തുകയ്ക്കാണ് ടാറ്റ സ്പോൺസർഷിപ്പ് നേടിയത്. 2024-2028 വർഷത്തേക്ക് 300 മില്യൻ യുഎസ് ഡോളറാണ് (ഏകദേശം 2,500 കോടി രൂപ) മുഖ്യ സ്പോൺസർഷിപ്പിനായി ടാറ്റ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) നൽകുക.
ഒരു വർഷം 500 കോടി രൂപ വീതമാണ് ടാറ്റ ഗ്രൂപ്പ് ഐപിഎല്ലിനായി ചെലവഴിക്കുക. ഐപിഎല്ലിന് പുറമെ നിലവിൽ വിമൻസ് പ്രീമിയർ ലീഗിൻ്റെയും (ഡബ്ല്യു.പി.എൽ) മുഖ്യ സ്പോൺസറാണ് കമ്പനി. 2022-ലാണ് വിവോയെ മറികടന്ന് ടാറ്റ ഐപിഎല്ലിൻ്റെ മുഖ്യ സ്പോൺസറായി മാറുന്നത്.
2022-ൽ 350 കോടി രൂപയ്ക്കായിരുന്നു കമ്പനി സ്പോൺസർഷിപ്പ് കരാറിലേർപ്പെട്ടത്. ചൈനീസ് ബന്ധം ആരോപിച്ച് അന്ന് ബിസിസിഐ വിവോയുമായുള്ള കരാറിൽ നിന്ന് പിന്മാറിയതോടെയാണ് ടാറ്റ ഗ്രൂപ്പ് ആ സ്ഥാനത്തേയ്ക്കെത്തിയത്.