‘മഴയത്ത് ഗ്രൗണ്ട് മൂടാന്‍ കവറില്ലെങ്കില്‍ മത്സരം നടത്തരുത്’; ഐസിസിയോട് തുറന്നടിച്ച് സുനില്‍ ഗാവസ്‌കര്‍

Date:

Share post:

ടി20 ലോകകപ്പിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ. ഒരു മത്സരം പോലും ഒഴിവാക്കാൻ ഇഷ്ടപ്പെടാത്ത ആരാധകർക്ക് മഴയുള്ള ദിവസങ്ങൾ കടുത്ത നിരാശയാണ് സമ്മാനിക്കുന്നത്. ഈ അവസരത്തിൽ മഴയെത്തുടർന്ന് ഏതാനും മത്സരങ്ങൾ ഉപേക്ഷിച്ചതിൽ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് മുൻ താരം സുനിൽ ഗാവസ്കർ. ഗ്രൗണ്ട് മുഴുവൻ മറയ്ക്കാൻ കവറുകൾ ഇല്ലെങ്കിൽ മത്സരങ്ങൾ സംഘടിപ്പിക്കരുതെന്നാണ് ഐസിസിയോട് ​ഗവാസ്കർ അവശ്യപ്പെട്ടത്.

ഫ്ളോറിഡയിൽ മഴമൂലം മൂന്ന് മത്സരങ്ങൾ ഉപേക്ഷിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ​ഗവാസ്കറിന്റെ പ്രതികരണം. പിച്ചിൻ്റെ ഭാഗം മാത്രം മറച്ചതുകൊണ്ട് കാര്യമില്ലെന്നും മറ്റ് ഭാഗങ്ങൾ നനയുമെന്നും അദ്ദേഹം പറഞ്ഞു. ‘ഗ്രൗണ്ട് മുഴുവൻ മൂടാൻ കവറില്ലാത്തയിടങ്ങളിൽ മത്സരം സംഘടിപ്പിക്കരുതെന്ന് ഐ.സി.സി.യോട് അപേക്ഷിക്കുകയാണ്. പിച്ച് മാത്രം മൂടിയാൽ മറ്റു ഭാഗങ്ങളിൽ നനവ് വരും. മികച്ച മത്സരം കാണാൻ വരുന്നവർക്ക് അതിനുള്ള അവസരം നിഷേധിക്കപ്പെടുന്നു. ഇങ്ങനെയുണ്ടാവരുത്’ എന്നായിരുന്നു ഗാവസ്‌കറിന്റെ പ്രതികരണം.

ശനിയാഴ്ച ഇന്ത്യ-നേപ്പാൾ, ചൊവ്വാഴ്‌ച ശ്രീലങ്ക-നേപ്പാൾ, വെള്ളിയാഴ്ച യുഎസ്-അയർലൻഡ് ടീമുകളുടെ മത്സരങ്ങളാണ് മഴമൂലം ഉപേക്ഷിച്ചത്. ഒരു ടീമിന് ആകെ നാല് മത്സരങ്ങളുള്ള ഗ്രൂപ്പ് ഘട്ടത്തിൽ നേപ്പാളിന് രണ്ട് മത്സരങ്ങൾ മഴമൂലം നഷ്‌ടപ്പെട്ടിരുന്നു. പല ടീമുകളുടെയും വിജയിക്കാനുള്ള അവസരമാണ് ഇതോടെ ഇല്ലാതാകുന്നതെന്നാണ് ക്രിക്കറ്റ് ആരാധകരുടെയും പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...