ബാറ്റർമാരുടെ ഐസിസി ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ നാലാം സ്ഥാനത്തെത്തി ഇന്ത്യയുടെ ശുഭ്മൻ ഗിൽ. ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് താരം റാങ്കിങ്ങിൽ മുന്നേറിയിരിക്കുന്നത്. ഇതോടെ ഏകദിന റാങ്കിങ്ങിൽ ആദ്യ അഞ്ച് സ്ഥാനത്തെത്തിയ ഏക ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് ഗിൽ. റാങ്കിങ്ങിൽ വിരാട് കോലിയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം.
പാക്കിസ്ഥാന്റെ ബാബർ അസമാണ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്. ബാറ്റർമാരുടെ ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യയുടെ സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനം നിലനിർത്തി. ടെസ്റ്റ് റാങ്കിങ്ങിൽ ബോളർമാരുടെ പട്ടികയിൽ ഇന്ത്യയുടെ ആർ.അശ്വിനും ഓൾ റൗണ്ടർമാരുടെ പട്ടികയിൽ രവീന്ദ്ര ജഡേജയുമാണ് ഒന്നാമത്.