‘വാതുവെയ്പ് കേസിൽ ശ്രീശാന്ത് രക്ഷപ്പെട്ടത് നിയമത്തിന്റെ അഭാവം മൂലം’; തുറന്നടിച്ച് മുൻ ഡൽഹി പൊലീസ് കമ്മീഷണർ

Date:

Share post:

2013ലെ ഐപിഎൽ വാതുവയ്‌പ് കേസിൽ നിന്ന് ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് രക്ഷപ്പെട്ടത് നിയമത്തിൻ്റെ അഭാവം മൂലമാണെന്ന് ഡൽഹി പൊലീസിലെ മുൻ കമ്മീഷണർ നീരജ് കുമാർ. ശക്തമായ തെളിവുകൾ ഉണ്ടായിട്ടും ശ്രീശാന്ത് രക്ഷപ്പെടാൻ കാരണമായത് ഇന്ത്യയിൽ കായികരംഗത്തെ അഴിമതിക്കെതിരെ നിയമമില്ലാത്തതിനാലാണെന്നാണ് അദ്ദേഹം തുറന്നടിച്ചത്.

“2013 മേയിൽ ശ്രീശാന്ത് കുറ്റം ചെയ്‌തതായി ഏറ്റുപറഞ്ഞു. എന്നാൽ ക്രിക്കറ്റിൽ മാത്രമല്ല, ഒരു കായികയിനത്തിലും അഴിമതി തടയാനുള്ള നിയമം ഇന്ത്യയിലില്ല. ഓസ്ട്രേലിയയിലും ന്യൂസീലാൻഡിലും നിയമമുണ്ട്. സിംബാബ്‌വെയിൽ പോലും ഇത്തരം കുറ്റങ്ങൾക്ക് പ്രത്യേക നിയമമുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ ക്രിക്കറ്റ്, ഫുട്ബോൾ, ടെന്നിസ്, ഗോൾഫ് എന്നിവയിലെല്ലാം ക്രമക്കേടു തടയാൻ നിയമമുണ്ട്. മാച്ച് ഫിക്‌സിങ്ങിലൂടെ ആളുകൾ വഞ്ചിക്കപ്പെടുകയാണ്. എന്നാൽ വഞ്ചിക്കപ്പെട്ട ഒരാളെ ഹാജരാക്കാൻ കോടതി ആവശ്യപ്പെടുന്നതാണ് ഇവിടുത്തെ വൈരുദ്ധ്യം. ക്രിക്കറ്റ് മത്സരം കാണാൻ പോയ ഒരാൾ അങ്ങനെ കോടതിയിൽ ഹാജരാവാൻ തയാറാവുമോ? ഇരയെ ഹാജരാക്കാൻ പറ്റാത്ത സാഹചര്യത്തിൽ കേസ് തെളിയിക്കാൻ പറ്റാത്ത സ്ഥിതിവിശേഷമാണ് ഇവിടെയുള്ളത്.

ഇന്ത്യയിൽ 2013 മുതൽ സ്പോർട്‌സിലെ അഴിമതി തടയുന്നതിനുള്ള നിയമം കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. 2018ൽ പാർലമെന്റിൽ അവതരിപ്പിച്ച പ്രിവൻഷൻ ഓഫ് സ്പോർട്ടിങ് ഫ്രോഡ് ബില്ലിൽ വാതുവയ്‌പ് ഉൾപ്പെടെയുള്ള കായിക തട്ടിപ്പുകളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് 5 വർഷം തടവും 10 ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാൽ എന്തുകൊണ്ടാണ് അത് നടപ്പാക്കാത്തതെന്ന് മനസിലാകുന്നില്ല. ബിൽ പാസാക്കുകയാണെങ്കിൽ സാഹചര്യം പൂർണമായും മാറും. പൊലീസിൻ്റെ പ്രവർത്തനത്തെ കോടതി പ്രശംസിച്ചിരുന്നു.

എന്നാൽ നിയമത്തിന്റെ അഭാവത്തിൽ ശിക്ഷ വിധിക്കാൻ സാധിക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കേരള ഹൈക്കോടതിയിൽ നിന്ന് ഇളവ് ലഭിച്ചെങ്കിലും അദ്ദേഹം നിരപരാധിയാണെന്ന് കോടതി പറഞ്ഞിട്ടില്ല. മുഹമ്മദ് അസ്ഹറുദ്ദീനെതിരായ കേസ് പൂർത്തിയാക്കാൻ അനുവദിച്ചിരുന്നെങ്കിൽ വമ്പൻമാരുടെ പേരുകൾ പുറത്തുവരുമായിരുന്നു. എന്നാൽ അതിന് അനുവദിച്ചില്ല” മുൻ കമ്മീഷണർ നീരജ് കുമാർ പറഞ്ഞത്. നീരജ് കുമാർ ഡൽഹി പൊലീസ് കമ്മീഷണർ ആയിരിക്കെ അദ്ദേഹത്തിന്റെ നിർദേശ പ്രകാരമാണ് സ്പെഷ്യൽ സെൽ രാജസ്ഥാൻ റോയൽസ് താരങ്ങളായ ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാൻ എന്നിവരെ വാതുവെയ്‌പ് കേസിൽ അറസ്‌റ്റ് ചെയ്‌തത്‌.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സമുദ്ര പരിസ്ഥിതി സംരക്ഷണം; ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു

ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെയും സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാ​ഗമായാണ് കൃത്രിമ പാറകൾ സ്ഥാപിച്ചത്. മറൈൻ അഫയേഴ്‌സ് ആൻ്റ്...

മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം

മക്ക ഹറമിലെ ഹിജ്ർ ഇസ്‌മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം ഏർപ്പെടുത്തി. പുരുഷന്മാർക്ക് രാവിലെ എട്ട് മുതൽ രാവിലെ 11 മണി വരെയും...

കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര...

‘എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കും, സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കും’; സലിം കുമാർ

എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കുമെന്നും സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കുമെന്നും തുറന്നടിച്ച് നടൻ സലിം കുമാർ. എല്ലാ പാർട്ടിയും ഒരുപോലെയാണ്. ഒന്ന് മറ്റൊന്നിനെക്കാൾ...