ദക്ഷിണാഫ്രിക്കൻ പരമ്പര; വിവിഎസ് ലക്ഷ്മൺ മുഖ്യപരിശീലകനാകും

Date:

Share post:

ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ടി-20 പരമ്പരയിൽ വിവിഎസ് ലക്ഷ്മൺ ഇന്ത്യൻ ടീമിൻ്റെ മുഖ്യപരിശീലകനാകും. നിലവിലെ കോച്ച് ഗൗതം ഗംഭീർ ബോർഡർ-ഗവാസ്‌കർ ട്രോഫിക്കായി ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനാലാണ് ലക്ഷ്മണിന് താൽക്കാലികമായി ചുമതല കൈമാറുന്നത്.ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.

ദേശീയ ക്രിക്കറ്റ് അക്കാദമി (എൻസിഎ) സ്റ്റാഫ് അംഗങ്ങളായ സായിരാജ് ബഹുതുലെ, ഹൃഷികേശ് കനിത്കർ, ശുഭദീപ് ഘോഷ് എന്നിവരും ഒപ്പം ഉണ്ടാകും. നവംബർ 8 മുതൽ 15 വരെ ഡർബൻ, ഗ്കെബെർഹ, സെഞ്ചൂറിയൻ, ജോഹന്നാസ്ബർഗ് എന്നിവിടങ്ങളിലായി നാല് ടി-20 മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.

മുമ്പും വിവിഎസ് ലക്ഷ്മൺ ഇന്ത്യയുടെ പരിശീലക കുപ്പായം അണിഞ്ഞിട്ടുണ്ട്.2022 ജൂണിൽ നടന്ന അയർലൻഡിനെതിരാ ടി-20 പരമ്പരയിലാണ് ആദ്യം ലക്ഷ്മൺ പരിശീലക കുപ്പായം അണിഞ്ഞത്. 2024 ജൂലൈയിൽ സിംബാബ്‍വെ പരമ്പരയിലാണ് അവസാനമായി ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചത്. 2021 മുതൽ താരം ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഭാ​ഗമാണ്.

പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ് എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്. സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...

വ്യാജ ഡേറ്റാ ഓഫറുകളിൽ കുടുങ്ങരുതെന്ന് ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് (ഈദ് അൽ...

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...