സൗദി അറേബ്യയിൽ ഇ-സ്പോർട്സ് ലോകകപ്പ് ആരംഭിക്കുന്നു. കീരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. ലോകത്തെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ടൂർണമെൻറായിരിക്കുമെന്ന് കിരീടാവകാശി പറഞ്ഞു.
വർഷംതോറും വേനൽക്കാലത്ത് സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന ലോക ഇ-സ്പോർട്സ് ടൂർണമെന്റിന്റെ ആദ്യ പരിപാടി 2024-ൽ റിയാദിൽ നടക്കും. ഇ-സ്‌പോർട്‌സ് ലോക കപ്പ് ഫൗണ്ടേഷൻ എന്ന പേരിലൊരു സ്ഥാപനം ആരംഭിക്കുമെന്നും ചടങ്ങിൽ കിരീടാവകാശി പ്രഖ്യാപിച്ചു.
റിയാദ് റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ നടന്ന ‘ന്യൂ വേൾഡ് സ്പോർട്സ് സമ്മിറ്റ്’ വേദിയിലാണ് ലോകകപ്പ് പ്രഖ്യാപനമുണ്ടായത്. കായിക മേഖലയിലും ഗെയിമിങ്, ഇ-സ്‌പോർട്‌സ് മേഖലയിലും പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.