രഞ്ജി ട്രോഫി മത്സരം കാണാൻ എത്തിയ ഭിന്നശേഷിക്കാരനായ ആരാധകന് തൊപ്പി സമ്മാനിച്ച് സഞ്ജു സാംസൺ. രാജസ്ഥാൻ റോയൽസിന്റെ തൊപ്പിയാണ് താരം തന്റെ ആരാധകന് സമ്മാനിച്ചത്. തൊപ്പി സമ്മാനിക്കുന്ന വീഡിയോ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.
ആലപ്പുഴയിലെ എസ്ഡി കോളേജ് ഗ്രൗണ്ടിൽ നടന്ന ആദ്യ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിനായി സഞ്ജു സാംസണും ഉത്തർപ്രദേശിന് വേണ്ടി രാജ്യാന്തര താരങ്ങളായ റിങ്കു സിങ്, കുൽദീപ് യാദവ് എന്നിവരും ആലപ്പുഴയിൽ കളിക്കാനിറങ്ങിയിരുന്നു. സഞ്ജുവിനെ കാണാൻ നിരവധി ആരാധകരാണ് ഗ്രൗണ്ടിലെത്തിയത്. ആരാധകർക്കൊപ്പം സെൽഫിയെടുത്തും ഓട്ടോഗ്രാഫ് നൽകിയും നിന്ന സഞ്ജു ഡ്രസിങ് റൂമിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് ഭിന്നശേഷിക്കാരനായ ആരാധകനെ ശ്രദ്ധിച്ചത്.
#SanjuSamson 😍😍
Humble and down to earth, no Celebrity Jadas#Sanju #Samson #INDvsAFG #INDvAFG pic.twitter.com/RJUa7je1ee
— Rohit (@___Invisible_1) January 8, 2024
ഉടൻ തന്റെ ആരാധകന്റെ അടുത്തെത്തിയ സഞ്ജു അദ്ദേഹത്തിന് രാജസ്ഥാൻ റോയൽസിന്റെ തൊപ്പി സമ്മാനിക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തിനൊപ്പം ഫോട്ടോ എടുക്കുകയും കുറച്ചുനേരം സംസാരിക്കുകയും ചെയ്ത ശേഷമാണ് താരം മടങ്ങിയത്. സഞ്ജുവിന്റെ ഈ പ്രവർത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.