ഫുട്ബോൾ ആരാധകരുടെ ഇഷ്ട താരമാണ് ക്രിസ്‌റ്റ്യാനോ റൊണാൾഡോ. എന്നാൽ തുടർച്ചയായി വിവാദങ്ങളിൽ ഉൾപ്പെട്ടുകൊണ്ടിരിക്കുന്ന താരം വീണ്ടും ചർച്ചകളിൽ നിറയുകയാണ്. സൗദി സൂപ്പർ കപ്പ് സെമി ഫൈനലിൽ അൽ ഹിലാലിനെതിരെയുള്ള മത്സരത്തിനിടെ എതിര്‍ ടീം അംഗത്തെ കൈമുട്ടുകൊണ്ട് ഇടിച്ചു വീഴ്ത്തിയതോടെ റൊണാൾഡോ പുറത്താകുകയായിരുന്നു.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ 86-ാം മിനിറ്റിൽ, അൽ ഹിലാൽ രണ്ട് ഗോൾ നേടിയതിന് ശേഷമായിരുന്നു കളിക്കളത്തിൽ കയ്യേറ്റം നടക്കുന്നത്. എതിർ ടീമിലെ താരത്തെ കൈമുട്ടുകൊണ്ട് ഇടിച്ചു വീഴ്ത്തിയ റൊണാൾഡോ ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയും റോണാൾഡോയ്ക്കെതിരെ നിരവധി ട്രോളുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു.
മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് റൊണാൾഡോയ്ക്ക് മഞ്ഞ കാർഡും ലഭിച്ചിരുന്നു. ഒട്ടാവിയോ അൽ നസ്‌റിനായി വലകുലുക്കിയപ്പോൾ പാസ് നൽകിയ റൊണാൾഡോയ്ക്കെതിരെ റഫറി ഓഫ്സൈഡ് വിളിക്കുകയായിരുന്നു. പിന്നാലെ റഫറിയോട് കയർത്തതോടെയാണ് റൊണാൾഡോയ്ക്ക് മഞ്ഞ കാർഡ് നൽകിയത്. മത്സരത്തിൽ അൽ ഹിലാലിനെതിരെ 2-1ന് തോൽവി വഴങ്ങി ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ പുറത്തായി.
What happened to Ronaldo ? 😭😭😭pic.twitter.com/Qu06wFJL4q
— REECY (@UTDReecy) April 9, 2024
🚨 The Crowd Started chanting "Messi, Messi" in front of Cristiano Ronaldo after he Recieved a Red Card for punching a Al Hilal's player 😭😭😭pic.twitter.com/FKAei3AMPY
— ACE (fan) (@FCB_ACEE) April 8, 2024