ഫുട്ബോൾ ചരിത്രത്തിൽ ഇടംനേടി പോര്‍ച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 200 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന ആദ്യ പുരുഷ താരമെന്ന ഗിന്നസ് റെക്കോർഡാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. യൂറോകപ്പ് യോഗ്യതാ റൗണ്ടില്‍ ഐസ്‌ലന്റിനെതിരെ മത്സരത്തിനിറങ്ങിയതോടെയാണ് താരത്തിന് ഈ ചരിത്രനേട്ടം സ്വന്തമായത്.
കുവൈത്തിന്റെ ബാദര്‍ അല്‍ മുതവയുടെ റെക്കോഡാണ് റൊണാള്‍ഡോ മറികടന്നത്. മത്സരത്തില്‍ 89-ാം മിനിറ്റില്‍ റൊണാള്‍ഡോ നേടിയ ഏക ഗോളിന് ഐസ്‌ലന്റിനെ തോല്‍പ്പിക്കാൻ പോര്‍ച്ചുഗല്ലിന് സാധിച്ചു. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സ്വന്തമാക്കിയ താരമെന്ന റെക്കോഡും റൊണാള്‍ഡോയ്ക്ക് തന്നെയാണ്. 123 ഗോളുകളാണ് താരത്തിന്റേതായുള്ളത്.
തന്റെ 18ആം വയസിലാണ് റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ടീമിനായി അന്താരാഷ്ട്ര ഫുട്ബോളില്‍ കളിക്കുന്നത്. ഫുട്ബോൾ കരിയറിൽ മറ്റാര്‍ക്കും നേടാനാകാത്ത വിജയമാണ് ഇപ്പോള്‍ താരം സ്വന്തമായിരിക്കുന്നത്. താരത്തിന്റെ ഈ നേട്ടം റൊണാള്‍ഡോ ആരാധകർക്ക് ആവേശം പകരുന്നതാണ്.