‘ഇംപാക്ട് പ്ലെയർ നിയമം ഓൾ റൗണ്ടർമാരുടെ കരിയറിന് ദോഷം’; ശക്തമായി പ്രതികരിച്ച് രോഹിത് ശർമ്മ

Date:

Share post:

ഐപിഎല്ലിന്റെ തുടക്കം മുതൽ വിവിധ വിമർശനങ്ങളും ചർച്ചകളും വീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇപ്പോൾ ഐപിഎല്ലിലെ ഇംപാക്‌ട് പ്ലെയർ നിയമത്തിനെതിരെ ആഞ്ഞടിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. ഐപിഎല്ലിലെ ഇംപാക്ട് പ്ലെയർ നിയമം ഓൾറൗണ്ടർമാരുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നാണ് രോഹിത് ശർമ പറഞ്ഞത്.

ഐപിഎല്ലിലെ ഇംപാക്ട് പ്ലെയർ നിയമം ഓൾറൗണ്ടർമാരുടെ പ്രകടനത്തെയും ഭാവിയെയും ദോഷമായി ബാധിക്കുമെന്നാണ് എൻ്റെ അഭിപ്രായം. ക്രിക്കറ്റ് 11 പേരുടെ കളിയാണ്, 12 പേരുടേതല്ല. ഐപിഎല്ലിൽ വാഷിങ്‌ടൺ സുന്ദർ, ശിവം ദുബെ തുടങ്ങിയവർക്ക് വേണ്ടത്ര ബോളിങ് അവസരം കിട്ടുന്നില്ല ഇപ്പോൾ. ഇത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവിക്ക് നല്ലതല്ലെന്ന് രോ​ഹിത് ശർമ്മ തുറന്നടിച്ചു.

ഇംപാക്ട് പ്ലെയർ നിയമം ഉപയോഗിച്ച് ഐപിഎൽ ടീമുകൾ ബാറ്റർമാരെയും ബോളർമാരെയും അവസരത്തിനൊത്ത് ടീമിൽ നിന്ന് മാറ്റുന്നുണ്ട്. ഇത് ഓൾറൗണ്ടർമാരുടെ കരിയറിന് ദോഷമാകുമെന്നാണ് രോഹിത്തിന്റെ നിലപാട്. ഐപിഎല്ലിൽ ബാറ്റിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഓൾ റൗണ്ടർ ശിവം ദുബെയ്ക്ക് ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിലേയ്ക്ക് അവസരം ലഭിക്കുമെന്നാണ് സൂചന. എന്നാൽ ബോളിങ്ങിൽ താരത്തിന് കാര്യമായ അവസരങ്ങൾ ലഭിക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...

ജോജു ജോർജ് മികച്ച സംവിധായകൻ; ‘പണി’ സിനിമയെ പ്രശംസിച്ച് അനൂപ് മേനോൻ

നടൻ ജോജു ജോർജിനെ പ്രശംസിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. ജോജു സംവിധാനം ചെയ്‌ത 'പണി' സിനിമ ഗംഭീര കമേഴ്സ്യൽ സിനിമകളിലൊന്നാണെന്നും വരും നാളുകളിൽ...