ഖത്തറില്‍ ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നതിന് മുമ്പുതന്നെ ആവേശപന്തുരുണ്ട് തുടങ്ങിയിരിക്കുന്നു. കളത്തിന്് പുറത്തെ ആവേശവും കളത്തിനകത്തെ വാശിയും ഫിഫ ലോകക്കപ്പ് 2022നെ വെത്യസ്തമാക്കുമെന്നാണ് കളിപ്രേമികളുടെ നിഗമനം. അവസാനവട്ട ഒരുക്കങ്ങളും ടിക്കറ്റ് വില്‍പ്പനയും തകൃതിയായി മുന്നോട്ട് പോവുകയാണ്.
ലോകമെമ്പാടുമുളള ആരാധകരെ ഖത്തറിലെത്തിക്കാനുളള നീക്കങ്ങൾ ശ്രദ്ധേയമാണ്. ഖത്തറിലേക്ക് വിമാനകമ്പനികൾ സര്‍വ്വീസുകൾ വര്‍ദ്ധിപ്പിച്ചതാണ് ഇതില്‍ പ്രധാനം. കുറഞ്ഞ ടിക്കറ്റ് നിരക്കുകളും പാക്കേജുകളും പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുന്നതിനൊപ്പം വൊളന്‍റയര്‍മാര്‍ക്കുളള പരിശീലനവും പുരോഗമിക്കുകയാണ്.
ലക്ഷക്കണക്കിന് എത്തുന്നത് കണക്കിലെടുത്ത് അടിസ്ഥാന സൗകര്യം വികസനത്തിന് ഖത്തര്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ഇതിനിടെ മാലിന്യ നിര്‍മാര്‍ജനത്തിന് പ്രായോഗിക രീതി നടപ്പാക്കാനാണ് നീക്കം. കാര്‍ബണ്‍ നിഷ്പക്ഷ ലോകകപ്പ് എന്ന താത്പര്യം സംരക്ഷിക്കുകയും മാലിന്യത്തിന്‍റെ 60 ശതമാനവും പുനരുത്പാദനം നടത്തുകയുമാണ് ലക്ഷ്യമെന്ന് നഗരസഭാ മന്ത്രാലയം പറയുന്നു. വേസ്റ്റ് മാനേജ്‌മെന്റ്-റീസൈക്ലിങ് വകുപ്പ് ഇതിനായെ പ്രത്യേക സംഘത്തെ നിയോഗിച്ചുകഴിഞ്ഞു.
അളവില്‍ കുറവുളള വ്യക്തിഗത ഗാർഹിക മാലിന്യങ്ങൾ മുതൽ വലിയ തോതിലുളള വാണിജ്യ മാലിന്യങ്ങൾ വരെ പുനരുപയോഗ സാധ്യതകൾക്ക് അനുസൃതമായി വേര്‍തിരിക്കും. ലോകം സ്വീകരിച്ചിട്ടുളള മികച്ച മാതൃകകൾ ഖത്തര്‍ ഇതിനായി സ്വീകരിക്കും. നാല്‍പ്പത് ശതമാനം മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുകയും ലക്ഷ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.