ഒളിംപിക്സ് സമാപനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്താൻ രണ്ട് താരങ്ങൾ. ഷൂട്ടിങ്ങിൽ ഇരട്ട മെഡൽ സ്വന്തമാക്കിയ മനു ഭാകറും ഹോക്കിയിൽ മെഡൽ സ്വന്തമാക്കിയ മലയാളി താരം പി.ആർ. ശ്രീജേഷുമാണ് അഭിമാനത്തോടെ ഇന്ത്യയുടെ പതാകയേന്തുക.
പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിക്കുന്നതിൽ നിർണായ പങ്കുവഹിച്ച ശ്രീജേഷിനെ പുരുഷ വിഭാഗത്തിൽ നിന്ന് പതാകയേന്താൻ നിയോഗിച്ചതായി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) അറിയിച്ചു. അതേസമയം, ഒളിംപിക്സിൽ ഇരട്ട വെങ്കല മെഡൽ നേടിയ മനു സമാപന ചടങ്ങിൽ പതാകയേന്തുമെന്ന് നേരത്തേ അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.