പാരീസ് ഒളിമ്പിക്‌സിന് നാളെ തിരി തെളിയും; പോരാട്ടത്തിനൊരുങ്ങി അത്ലറ്റുകൾ

Date:

Share post:

ലോകം കാത്തിരിക്കുന്ന അത്ഭുതമായ പാരീസ് ഒളിമ്പിക്‌സിന് നാളെ തിരി തെളിയും. പാരീസിന്റെ സെൻ നദിക്കരയിൽ നാളെ ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് ഉദ്ഘാടന പരിപാടികൾക്ക് തുടക്കമാകുക. ചരിത്രത്തിലാദ്യമായി പ്രധാനവേദിക്ക് പുറത്താണ് ഇത്തവണത്തെ ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്. മാർച്ച് പാസ്‌റ്റ് ഉൾപ്പെടെ വിവിധ പരിപാടികൾ ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരുക്കും.

ലോകാത്ഭുതമായ ഈഫൽ ടവറിന് അഭിമുഖമായി തയ്യാറാക്കിയ വേദിയിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. ഓസ്റ്റർലിറ്റസ് പാലത്തിന് സമീപത്ത് നിന്ന് പ്രാദേശികസമയം വൈകിട്ട് 7.30ന് നൂറിലധികം ബോട്ടുകളിലായി പാസ്റ്റ് ആരംഭിക്കും. വിവിധ രാഷ്ട്ര തലവൻമാരും സുപ്രധാന വ്യക്തികളും പരേഡിനെ അഭിവാദ്യം ചെയ്യും. 3,000ലധികം കലാകരൻമാരാണ് വിവിധ പരിപാടികൾ അവതരിപ്പിക്കുക. മൂന്നരലക്ഷത്തിലധികം കാണികൾക്ക് ഉദ്ഘാടന ചടങ്ങ് നേരിട്ട് കാണാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

സംഘാടക സമിതി വിതരണം ചെയ്യുന്ന ടിക്കറ്റിന് 1,600 യൂറോ (ഏകദേശം 1.48 ലക്ഷം രൂപ) മുതൽ 3,000 യൂറോ (ഏകദേശം 2.76 ലക്ഷം രൂപ) വരെയാണ് ഈടാക്കുന്നത്. ടിക്കറ്റില്ലാത്തവർക്കായി പാരിസ് നഗരത്തിലെ ബിഗ് സ്ക്രീനുകളിൽ ഉദ്ഘാടനച്ചടങ്ങ് പ്രദർശിപ്പിക്കും. ഒളിമ്പിക്‌സിന് സുരക്ഷയൊരുക്കാൻ 45,000ലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പാരീസിൽ വിന്യസിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...