ഐഎസ്എൽ ഫുട്ബോളിലെ സൂപ്പർ പോരാട്ടത്തിൽ ചെന്നൈയിൻ എഫ്സിയെ തകർത്ത് ഒഡീഷ എഫ്സി. 2-0നാണ് ഒഡീഷ എഫ്സി വിജയമുറപ്പിച്ചത്. കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജെറി മവിമിനുങാഗ (45), ഡിയേഗോ മൗറീസിയോ (63) എന്നിവരാണ് ഒഡീഷയ്ക്ക് വേണ്ടി വിജയമുറപ്പിച്ചത്. മുംബൈ സിറ്റി എഫ്സിക്കെതിരെയാണ് ഒഡീഷയുടെ അടുത്ത മത്സരം.
ആദ്യ പകുതി ഗോൾ രഹിതമായി അവസാനിക്കുമെന്ന ഘട്ടത്തിലാണ് ജെറി ഒഡീഷയെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ചെന്നൈയിന് സമനില ഗോൾ നേടാനുള്ള സുവർണാവസരം ലഭിച്ചെങ്കിലും ഒഡീഷയുടെ ഗോൾ കീപ്പർ അമരീന്ദർ സിങ് അത് തട്ടിത്തെറിപ്പിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ബ്രസീലിയൻ താരം ഡിയേഗോ മൗറീസിയോ ആണ് ഒഡീഷയുടെ രണ്ടാം ഗോൾ ഉറപ്പിച്ചത്.