ലോകത്തിലെ വേഗമേറിയ പുരുഷ താരമെന്ന റെക്കോർഡ് സ്വന്തമാക്കി അമേരിക്കയുടെ നോഹ ലൈൽസ്. പാരീസ് ഒളിമ്പിക്സിൽ പുരുഷൻമാരുടെ 100 മീറ്ററിൽ 9.79 സെക്കൻ്റിൽ ഓടിയെത്തിയാണ് നോഹ സ്വർണം നേടിയത്. 20 വർഷത്തിന് ശേഷമാണ് അമേരിക്കയിൽ നിന്നും പുരുഷൻമാരുടെ 100 മീറ്ററിൽ ഒരു ലോകചാമ്പ്യൻ ഉണ്ടാകുന്നത്.
ഫോട്ടോ ഫിനിഷിൽ സെക്കൻ്റിൻ്റെ അയ്യായിരത്തിൽ ഒരംശത്തിന് ജമൈക്കയുടെ കിഷെയ്ൻ തോംസനെ പിന്നിലാക്കിയായിരുന്നു നോഹയുടെ സ്വർണനേട്ടം. കാഴ്ചയിൽ മനസിലാക്കാൻ കഴിയാത്തവിധം നോഹയും കിഷെയ്നും ഒന്നിച്ച് ഫിനിഷിങ് ലൈൻ കടന്നപ്പോൾ അന്തിമവിധിക്കായി ഏറെനേരം കാത്തിരിക്കേണ്ടി വന്നിരുന്നു.
അമേരിക്കയുടെ തന്നെ ഫ്രെഡ് കെർലിയാണ് മൂന്നാം സ്ഥാനം നേടിയത്. ഫ്രഡ് കെർലി 9.81 സെക്കന്ററിലാണ് ഫിനിഷ് ചെയ്തത്.