ഫെഡറേഷന്‍ കപ്പ് ഫൈനലിലേയ്ക്ക് നേരിട്ട് യോഗ്യത നേടി ഇന്ത്യയുടെ ജാവലിൻ സൂപ്പർ താരം നീരജ് ചോപ്രയും കിഷോര്‍ ജെനയും. ഫെഡറേഷൻ കപ്പിൽ പങ്കെടുക്കാനുള്ള കുറഞ്ഞ യോഗ്യതാ ദൂരമായ 75 മീറ്റർ നിരവധി തവണ താണ്ടിയതിനാലാണ് ഇരുവർക്കും പ്രവേശനം ലഭിച്ചത്. മെയ് 15-ന് ഭുവനേശ്വറിലാണ് ഫെഡറേഷൻ കപ്പ് ഫൈനൽസ് നടക്കുക.
കുറഞ്ഞ യോഗ്യതാ ദൂരമായ 75 മീറ്റർ കടന്നതിനാൽ ഇരുവരും 14ന് നടക്കുന്ന യോഗ്യതാ റൗണ്ടിൽ പങ്കെടുക്കേണ്ടതില്ലെന്നും 15ന് നടക്കുന്ന ഫൈനലിലേക്ക് നേരിട്ട് പ്രവേശിക്കാമെന്നും ഇന്ത്യൻ അത്ലറ്റ് മുഖ്യ പരിശീലകൻ രാധാകൃഷ്‌ണൻ നായരാണ് വ്യക്തമാക്കിയത്.
മുമ്പ് ഡയമണ്ട് ലീഗിൽ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര രണ്ടാമതായി ഫിനിഷ് ചെയ്തിരുന്നു. ചെക്ക് റിപ്പബ്ലിക്കിൻ്റെ യാക്കൂബ് വാഡ്‌ലെച്ചുമായി 0.2 സെന്റീമീറ്റർ വ്യത്യാസത്തിലാണ് നീരജ് രണ്ടാം സ്ഥാനത്തേയ്ക്ക് പിൻതള്ളപ്പെട്ടത്. യാക്കൂബ് 88.38 മീറ്ററും നീരജ് 88.36 മീറ്ററും ദൂരമാണെറിഞ്ഞത്. കിഷോർ ജെന 76.31 മീറ്റർ ദൂരവുമെറിഞ്ഞിരുന്നു.