പിഎസ്ജി ക്ലബ്ബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിച്ച സംഭവത്തിൽ ക്ഷമ ചോദിച്ച് മെസ്സി. ക്ലബ്ബിനോടും ക്ലബിലെ സഹതാരങ്ങളോടുമാണ് താരം ക്ഷമ ചോദിച്ചത്. സൗദിയിലേക്കുള്ള യാത്ര മുൻകൂട്ടി തീരുമാനിച്ചതായിരുന്നു എന്നും ഒഴിവാക്കാൻ കഴിയില്ലായിരുന്നു എന്നും മെസ്സി കൂട്ടിച്ചേർത്തു.
അതേസമയം ഈ യാത്ര നേരത്തെ റദ്ദാക്കിയാതായിരുന്നു. അതുകൊണ്ട് ഇത്തവണ മാറ്റി നിശ്ചയിച്ച യാത്രക്ക് മാറ്റം വരുത്താൻ കഴിയുമായിരുന്നില്ല. ആയതിനാൽ ക്ലബിനോടും സഹതാരങ്ങളോടും ക്ഷമ ചോദിക്കുന്നു. ഇക്കാര്യത്തിൽ ക്ലബ് എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് കാത്തിരിക്കുകയാണെന്നും മെസ്സി പറഞ്ഞു.