അര്‍ജൻ്റീന-ബ്രസീല്‍ പോരാട്ടത്തിൽ ഒരു നാട്: 30 അടി മെസ്സിക്ക് മറുപടി 40 അടി നെയ്മർ

Date:

Share post:

ഖത്തര്‍ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ ഖത്തറിൽ മാത്രമല്ല, ഇവിടെ കേരളത്തിലും ആവേശത്തിനും വെല്ലുവിളിക്കും തീരെ പഞ്ഞമില്ല. കട്ടൗട്ടുകളും ഫ്ളക്സുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് നാട്. ഇതിൽ ലോകം മുഴുവൻ വൈറലായ ഒരു കട്ടൗട്ടുണ്ട്. മറ്റാരുമല്ല, മെസ്സിയുടേതാണ് കട്ടൗട്ട്.

കോഴിക്കോട് പുള്ളാവൂർ ഗ്രാമത്തിലെ പുഴയുടെ നടുവിലുയർന്ന ഈ കൂറ്റൻ കട്ടൗട്ട് ലോകമെമ്പാടുമുള്ള അർജന്‍റീന ആരാധകർ ഷെയർ ചെയ്ത് വൈറലാക്കിയിരുന്നു.

തൊട്ടുപിന്നാലെ, ലവലേശം വിട്ടുകൊടുക്കാനില്ലെന്ന് തെളിയിച്ച് മെസ്സിയുടെ 30 അടി കട്ടൗട്ടിന് മറുപടിയായി നെയ്മറിൻ്റെ 40 അടി കട്ടൗട്ടാണ് അതേ പുഴയിൽ ബ്രസീൽ ആരാധകർ ഉയർത്തിയിരിക്കുന്നത്. ഇനി ഏതെല്ലാം ടീം ആരാധകർ രംഗത്തെത്തും എന്നാണ് നാട് കാത്തിരിക്കുന്നത്.

മൂന്ന് ദിവസം മുമ്പായിരുന്നു പുള്ളാവൂരിലെ അര്‍ജൻ്റീന ആരാധകര്‍ ചെറുപുഴയിൽ നീലയും വെള്ളയും ജേഴ്‌സിയണിഞ്ഞ മെസ്സിയുടെ 30 അടിക്ക് മുകളില്‍ ഉയരമുള്ള കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ചത്. ഫോക്‌സ് സ്‌പോര്‍ട്‌സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ഇത് വാർത്തയാക്കിയിരുന്നു. കൂടാതെ അര്‍ജൻ്റീന ടീം ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഈ കട്ടൗട്ട് താരമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് ഡിസംബറിൽ സൗദിയിൽ തുടക്കം

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് അടുത്ത മാസം സൗദിയിൽ തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായി ഡിസംബർ രണ്ട് മുതൽ ഏഴ് വരെയായിരിക്കും അന്താരാഷ്ട്ര ഡോഗ് ഷോ...

മാസ് വൈബ്സ് 2024 ശനിയാഴ്ച ഷാർജയിൽ; മന്ത്രി വീണ ജോർജ് മുഖ്യാതിഥി

യു.എ.ഇയിലെ പ്രവസി മലയാളികളുടെ കൂട്ടായ്മയായ മാസ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ മെഗാ ഇവൻ്റ് "മാസ് വൈബ്സ് 2024 " നവംമ്പർ 23ന്. ശനിയാഴ്ച വൈകീട്ട്...

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...

വല്യേട്ടൻ 4K മാസ്സിൽ വീണ്ടും എത്തുന്നു; ട്രെയിലറിന് വൻ സ്വീകരണം

മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടൻ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വല്യേട്ടൻ്റെ വരവ്....