ഓസ്ട്രേലിയക്കെതിരേ അർജൻ്റീനയുടെ സൂപ്പർതാരം മെസ്സിയുടെ മാജിക് പ്രകടനം. കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ മെസ്സിയുടെ ഗോൾ. സൌഹൃദ മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളിന് അർജന്‍റീന വിജയിച്ചു.
കളിതുടങ്ങി 90ആം സെക്കൻ്റിൽ എൻസോ ഫെർണാണ്ടസിന്‍റെ പാസ് സ്വീകരിച്ച മെസ്സി ബോക്സിനു പുറത്തുനിന്ന് ഒരു ഇടങ്കാൽ ഷോട്ടിലൂടെ പന്ത് മനോഹരമായി വലയിലെത്തിക്കുകയായിരുന്നു. മെസ്സിക്ക് പിന്നാലെ ജെർമൻ പെസല്ലയാണ് അർജൻ്റീനക്കായി ഗോൾ നേടിയത്. രണ്ടാംപകുതിയിൽ 68ആം മിനിറ്റിലാണ് റൊഡ്രിഗോ ഡി പോളിന്‍റെ അസിസ്റ്റിൽനിന്നാണ് പെസല്ല വല കുലുക്കിയത്.
അർജന്റീന ജഴ്സിയിൽ മെസ്സിയുടെ വേഗതയേറിയ ഗോൾ വീണ്ടും ആരാധകരുടെ മനം നിറച്ചു. മെസ്സിയുടെ കരിയറിലെ ഏറ്റവും വേഗതയേറിയ ഗോളെന്നാണ് വിലയിരുത്തൽ. 2018ലെ ചാംപ്യൻസ് ലീഗിൽ ചെൽസിക്കെതിരെ 127ആം മിനിറ്റിൽ നേടിയതാണ് ഇതിന് മുമ്പുണ്ടായിരുന്ന മെസ്സിയുടെ റെക്കോർഡ്.
ജൂൺ 19ന് ജകാർത്തയിൽ ഇന്തോനേഷ്യക്കെതിരെയാണ് അ ജൻ്റീനയുടെ അടുത്ത മത്സരം.അതേസമയം ഫ്രഞ്ച് ക്ലബ് പി.എസ്.ജി വിട്ട മെസിയുടെ അടുത്ത തട്ടകം അമേരിക്കൻ ലീഗിലെ ഇൻ്റർ മിയാമിയാണ്.