2014ല്‍ മാറക്കാന സ്‌റ്റേഡിയത്തില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ കിരീടം ഖത്തറില്‍ വീണ്ടെടുക്കാനുളള തയ്യാറെടുപ്പിലാണ് അര്‍ജന്‍റീന. ഇതിഹാസ താരം മെസ്സിയുടെ നേതൃത്വത്തില്‍ നീലപ്പട കളത്തിലിറങ്ങുമ്പോൾ കിരീടിത്തില്‍ കുറഞ്ഞൊരു സ്വപ്നവും അര്‍ജന്‍റീനയുടെ ആരാധകര്‍ക്കില്ല.
എന്നാല്‍ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മെസ്സി നല്‍കിയ മറുപടി ശ്രദ്ധേയമാണ്. ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ കരുത്തുളള ടീമാണ് അര്‍ജന്റീന. എന്നാല്‍ ഈ ലോകകപ്പിലെ ഫേവറേറ്റുകൾ തങ്ങളാണൊയെന്ന് തനിക്ക് അറിയില്ലെന്നും മെസ്സി സൂചിപ്പിച്ചു.
താനും ടീമും നല്ല ഫോമിലാണെന്നും താരം സൂചിപ്പിച്ചു.
സൗദി അറേബ്യയും പോളണ്ടും മെക്സികോയും ഉൾപ്പെടുന്ന ഗ്രൂപ്പ് സിയിലാണ് അര്‍ജന്റീന. സൗദിയ്ക്കെതിരേ നവംബര്‍ 22നാണ് ലോകകപ്പിലെ ആദ്യ മത്സരം. ഗ്രൂപ്പില്‍ പോളണ്ടിനേയും മെക്സികോയേയും വിലകുറച്ചുകാണാന്‍ കഴിയില്ലെന്നും മെസ്സി സൂചിപ്പിച്ചു.
അതേസമയം ഖത്തർ ലോകകപ്പോടു കൂടി വിരമിച്ചേക്കുമെന്ന സൂചനളും മെസ്സി നൽകി. ഇനിയൊരു ലോകകപ്പ് കളിക്കാന്‍ താനില്ലെന്നും മെസ്സി പറഞ്ഞു. കപ്പിനും ചുണ്ടിനും ഇടിയില്‍ നഷ്ടമായ ലോക കിരീടം സ്വന്തമാക്കി വിട പറയാനാകും മെസ്സി ലക്ഷ്യമിടുന്നത്. ഇതിഹാസ തുല്യമായ കളിക്കാരന് അര്‍ഹമായ ഒരു ലോകകപ്പ് കിരീടം കിട്ടിയില്ലെങ്കില്‍ നിര്‍ഭാഗ്യത്തിന്‍റെ ചരിത്രത്തില്‍ പേരുചേര്‍ക്കപ്പെടുമെന്ന് മെസ്സിയ്ക്കും ആരാധകര്‍ക്കും നന്നായറിയാം..