ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ മോഹങ്ങൾ പൂവണിയിക്കാൻ മനു ഭാകർ ഇന്നിറങ്ങും. ഷൂട്ടിങ്ങിലാണ് വനിതാ താരം മനു ഭാക്കർ മെഡലിനരികെയെത്തിയിരിക്കുന്നത്. ഇന്ന് 3.30ന് നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ താരത്തിന് ഉന്നം പിഴച്ചില്ലെങ്കിൽ ഷൂട്ടിങ്ങിൽ ഇന്ത്യക്ക് ആദ്യ മെഡൽ ലഭിക്കും.
വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗം യോഗ്യതാ റൗണ്ടിൽ മൂന്നാം സ്ഥാനത്തോടെയാണ് മനു ഫൈനലിലേക്ക് യോഗ്യത നേടിയത്. 2022 ഏഷ്യൻ ഗെയിംസിൽ മനു ഭാകർ 25 മീറ്റർ പിസ്റ്റൽ ടീമിനത്തിൽ സ്വർണം നേടിയിരുന്നു. കഴിഞ്ഞ വർഷം നടന്ന ലോക ചാംപ്യൻഷിപ്പിലും 25 മീറ്റർ പിസ്റ്റൽ ഇനത്തിൽ താരം സ്വർണം സ്വന്തമാക്കി.
അതേസമയം, നീന്തലിൽ ഇന്ത്യയുടെ കൗമാര താരം ധിനിധി ദേസിങ്കുവും ബാഡ്മിൻ്റൺ സിംഗിൾസിൽ പി.വി. സിന്ധുവും എച്ച്.എസ്. പ്രണോയിയും ഇന്ത്യയ്ക്കായി ഇന്നിറങ്ങും.