ഉയരങ്ങൾ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി; സിറ്റിയുടെ തലവര മാറ്റിയെഴുതിയ യുഎഇ ഭരണാധികാരി

Date:

Share post:

വീണ്ടും ഉയരങ്ങൾ കീഴടക്കി കുതിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. ഒരു കൂട്ടം റെക്കോർഡുകളെ കാറ്റിൽ പറത്തി ഇം​​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ഫുട്ബോളിൽ 2023-24 സീസണിലെ കിരീടവും സിറ്റി നിഷ്പ്രയാസം സ്വന്തമാക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് യുഗത്തിൽ തുടർച്ചയായി നാല് സീസണുകളിൽ ജേതാക്കളാകുന്ന ആദ്യ ടീം എന്ന നേട്ടവും സിറ്റി കരസ്ഥമാക്കിയിരിക്കുകയാണ്. സിറ്റി താരങ്ങൾക്കും പരിശീലകൻ പെപ് ഗ്വാർഡിയോളയ്ക്കും പുറമെ ഈ വിജയത്തിന്റെ പിന്നിലെ നട്ടെല്ലായി നിൽക്കുന്നത് ഒരു ഭരണാധികാരിയാണ്.

അത് മറ്റാരുമല്ല, യുഎഇയുടെ വൈസ് പ്രസിഡന്റും ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സയീദ് അൽ നഹ്യാനാണ്. കായിക ലോകത്തേയ്ക്കുള്ള ഷെയ്ഖ് മൻസൂറിന്റെ ദീർഘവീക്ഷണമാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയത്തിന് പിന്നിലെ രഹസ്യം. 2008-ലാണ് തായ്ലന്റിന്റെ മുൻ പ്രധാനമന്ത്രി തക്സിൻ ഷിനവത്രയിൽ നിന്നും ഷെയ്ഖ് മൻസൂർ ബിൻ സയീദ് അൽ നഹ്യാന്റെ ഉടമസ്ഥതയിലുള്ള അബുദാബി യുണൈറ്റഡ് ​ഗ്രൂപ്പ് മാഞ്ചസ്റ്റർ സിറ്റിയെ വാങ്ങിയത്.

144 വർഷം പഴക്കമുള്ള ക്ലബ്ബിനെ 200 മില്യണിലധികം യൂറോകൾക്കാണ് ഷെയ്ഖ് മൻസൂർ അന്ന് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിനുശേഷം മാഞ്ചസ്റ്റർ സിറ്റിക്ക് നല്ല കാലമായിരുന്നു എന്ന് പറഞ്ഞാൽ അതിൽ അതിശയപ്പെടാൻ ഒന്നുമില്ല. കാരണം വ്യക്തമായ കാഴ്ചപ്പാടോടെയാണ് ഷെയ്ഖ് മൻസൂർ മാഞ്ചസ്റ്റർ സിറ്റിയെ മുന്നോട്ട് നയിച്ചത്. അതിനുശേഷം നാല് വർഷം തുടർച്ചയായി ഇം​​ഗ്ലീഷ് പ്രീമിയർ ലീ​ഗ് കിരീടമുൾപ്പെടെ നിരവധി ട്രോഫികൾ സിറ്റി നേടിയെടുത്തു. മാത്രമല്ല, പല റെക്കോർഡുകളും നിഷ്പ്രയാസം തിരുത്തിയെഴുതാനും ക്ലബ്ബിന് സാധിച്ചു. അതുകൊണ്ടുതന്നെ ഇന്ന് ക്ലബ്ബിന്റെ വില നാം ചിന്തിക്കുന്നതിനും അപ്പുറമാണ്.

4.99 ബില്യൺ ഡോളറോടുകൂടി ലോകത്തിലെ ഏറ്റവും മൂല്യമുള്ള അഞ്ചാമത്തെ ക്ലബ്ബ് ആയി മാറിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. വരും വർഷങ്ങളിലും പല റെക്കോർഡുകളും തിരുത്തിക്കുറിക്കുക എന്ന ലക്ഷ്യവുമായാണ് ഷെയ്ഖ് മൻസൂർ ബിൻ സയീദ് അൽ നഹ്യാനും മാഞ്ചസ്റ്റർ സിറ്റിയും മുന്നോട്ട് കുതിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇതാണ് ഇന്ദ്രൻസ്; നേട്ടങ്ങളിലേക്ക് വഴി തേടിയ മനുഷ്യൻ

ആകെ അറിയാവുന്നത് തയ്യൽപ്പണി..വിദ്യാഭ്യാസം നന്നേ കുറവ്, ശരീരപ്രകൃതവും അത്ര പോരാ..കൊടക്കമ്പിയെന്ന വിളിപ്പേരും ബാക്കി ചുറ്റുമുളളത് നിസഹായതയുടേയും അടിച്ചമർത്തലിൻ്റേയും ഒക്കെ പശ്ചാത്തലം, എന്നാൽ ഏതൊരാളും തളർന്നു...

അനശ്വര നടൻ ജയന് പുനർജന്മം ; എഐ വിദ്യയിലൂടെ കോളിളക്കം -2

കോളിളക്കം രണ്ടാം ഭാഗം എന്ന പേരിലിറങ്ങിയ വീഡിയോയിൽ അനശ്വര നടൻ ജയൻ്റെ സാന്നിധ്യം. എഐ വിദ്യയിലൂടെ ജയനെ കഥാപാത്രമാക്കിയ വീഡിയോയാണ് പുറത്തെത്തിയത്. ‘ലൂസിഫർ’ സിനിമയിലെ അബ്റാം...

ജേക്ക് പോൾ ഇടിച്ചിട്ടു; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് തോൽവി

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരത്തെ കാത്തിരുന്നത് തോൽവി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിൽ ഇടക്കൂട്ടിലെ ഇതിഹാസമായ മൈക്ക് ടൈസന് പരാജയം. എട്ടു റൗണ്ടുകളിലും...

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സുധാകരനും സതീശനും

ബിജെപി നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ്‌ വാര്യർ കോൺഗ്രസിൻ്റെ കൈപിടിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ്‌ വാര്യർ....