മെസ്സി സൗദിയിൽ, അമ്പരന്ന് പിഎസ്ജി 

Date:

Share post:

അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയുടെ സൗദി സന്ദർശനത്തിൽ അമ്പരന്ന് പിഎസ്ജി ക്ലബ് അധികൃതരും ആരാധകരും. ക്ലബിന്റെ അനുമതിയില്ലാതെയാണ് താരം സൗദി സന്ദർശിച്ചതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. പിഎസ്ജിയുടെ മാനേജർ ക്രിസ്റ്റഫ് ഗാട്ട്‍ലിയറും സ്​പോർട്ടിങ് അ​ഡ്വൈസർ ലൂയിസ് കാമ്പോസും യാത്രയ്ക്ക് അനുമതി നൽകിയിരുന്നില്ല എന്ന് ഫ്രഞ്ച് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

ലോറിയന്റിനെതിരായ മത്സരത്തിൽ 3-1ന് പരാജയപ്പെട്ട ശേഷമാണ് മെസ്സി കുടുംബത്തോടൊപ്പം സൗദി സന്ദർശനത്തിന് തിരിച്ചത്. സൗദി ടൂറിസം മന്ത്രാലയത്തിന്റെ അംബാസഡറാണ് മെസ്സി. ഭാര്യ അന്റൊണേല റൊ​ക്കൂസോക്കും മക്കളായ മറ്റിയോ, തിയാഗോ, സിറൊ എന്നിവർക്കുമൊപ്പം ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം തരംഗമായി കഴിഞ്ഞു. കൂടാതെ ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ് ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച് താരത്തെയും കുടുംബ​ത്തെയും സൗദിയിലേക്ക് സ്വാഗതം ചെയ്തു. 2022 മേയ് മാസത്തിൽ സുഹൃത്തുക്കൾക്കൊപ്പവും മെസ്സി സൗദിയിലെത്തിയിരുന്നു.

അതേസമയം മെസ്സിയെ ടീമിലെത്തിക്കാൻ സൗദിയിലെ അൽ ഹിലാൽ ക്ലബ് 400 ദശലക്ഷം യൂറോ വാഗ്ദാനം ചെയ്തെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മെസ്സി സൗദി സന്ദർശിച്ചത്. എന്നാൽ, ജൂണിൽ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുന്ന താരം ബാഴ്സലോണയിലേക്ക് തിരിച്ചുപോകുമെന്നാണ് വിലയിരുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘കൂടുതൽ കാലം ഭരിക്കുമ്പോൾ കൂടുതൽ പരാതികളുണ്ടാവും’; ചേലക്കരയിൽ വോട്ട് രേഖപ്പെടുത്തി ലാൽ ജോസ്

കൂടുതൽ കാലം ഭരിക്കുമ്പോൾ കൂടുതൽ പരാതികളുണ്ടാവുമെന്നും ഒരു പരാതിയുമില്ലാതെ ഭരിക്കാൻ പറ്റുമോ എന്നും സംവിധായകൻ ലാൽ ജോസ്. ചേലക്കരയിൽ ഇനിയും വികസനം വേണമെന്നും അദ്ദേഹം...

യുഎഇ​യി​ൽ പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ്​ പൈ​ല​റ്റ്​ മ​രി​ച്ചു; ട്രെ​യി​നി​യെ കാ​ണാ​താ​യി

യുഎഇയിൽ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ് മരിച്ചു. ഫുജൈറ കടൽത്തീരത്ത് നിന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതായി യുഎഇ ജനറൽ അതോറിറ്റി ഓഫ് സിവിൽ...

കുതിച്ചുയർന്ന് ദുബായ് സാലിക്ക്; 9 മാസത്തിനുള്ളിലെ ലാഭം 822 ദശലക്ഷം ദിർഹം

ദുബായിലെ ടോൾ ഓപ്പറേറ്ററായ സാലിക് കമ്പനിക്ക് വർഷത്തിൻ്റെ മൂന്നാം പാദത്തിലുണ്ടായത് 822 ദശലക്ഷം ദിർഹമാണെന്ന് റിപ്പോർട്ട്. 2024ലെ ആദ്യ ഒമ്പത് മാസങ്ങളിൽ കമ്പനി 355.6...

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ മികച്ച മാർ​ഗം; ഫ്ലെക്സിബിൾ ജോലിസമയം പ്രോത്സാഹിപ്പിച്ച് ദുബായ്

ദുബായിലെ​ ഗതാ​ഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ തീരുമാനവുമായി അധികൃതർ. ജീവനക്കാർക്ക് അനുയോജ്യമായ ജോലി സമയമോ (ഫ്ലെക്സിബിൾ) വിദൂര ജോലിയോ (റിമോട്ട് വർക്ക്) നൽകിയാൽ തിരക്കേറിയ സമയത്തെ...