കിരീട നേട്ടത്തിൽ ചരിത്രം സൃഷ്ടിച്ച് മെസ്സി; സ്വന്തമാക്കിയത് കരിയറിലെ 45-ാം കിരീടം

Date:

Share post:

കിരീട നേട്ടത്തിൽ ചരിത്രം സൃഷ്ടിച്ച് ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയതോടെ ക്ലബ്ബിനും രാജ്യത്തിനുമായി അർജന്റീന താരം ലയണൽ മെസ്സി നേടിയ കിരീടങ്ങളുടെ എണ്ണം 45 ആയി. ബ്രസീലിന്റെ മുൻ താരം ഡാനി ആൽവസിനെയാണ് കിരീട നേട്ടത്തിൽ മെസ്സി മറികടന്നത്.

ഇത്തവണത്തെ കോപ്പ അമേരിക്ക കിരീടം ഉൾപ്പെടെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അർജന്റീനയ്ക്കൊപ്പം മെസ്സി നേടിയിരിക്കുന്നത് നാല് മേജർ കിരീടങ്ങളാണ്. 2021 കോപ്പ അമേരിക്ക, 2022 ഫൈനലിസിമ, 2022 ലോകകപ്പ് എന്നിവയാണ് മറ്റ് കിരീടങ്ങൾ. ക്ലബ്ബ് കരിയറിൽ സ്‌പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയ്ക്കൊപ്പം നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും 10 ലാ ലിഗ കിരീടങ്ങളും മെസ്സിയുടെ അക്കൗണ്ടിലുണ്ട്. ഇക്കാലയളവിൽ എട്ട് ബാലൺദ്യോറും ആറ് യൂറോപ്യൻ ഗോൾഡൻ ബൂട്ടും താരം സ്വന്തമാക്കി.

കരിയറിലെ 45 കിരീടങ്ങളിൽ 39-ഉം മെസ്സി നേടിയിരിക്കുന്നത് ക്ലബ്ബ് തലത്തിലാണ്. അതിൽ ഭൂരിഭാ​ഗവും ബാഴ്‌സലോണയ്ക്കൊപ്പം തന്നെ. ഇതോടൊപ്പം മൂന്ന് തവണ യുവേഫ സൂപ്പർ കപ്പും മൂന്ന് തവണ ക്ലബ്ബ് ലോകകപ്പും നേടി. അർജൻ്റീനയ്ക്കൊപ്പം 2005-ലെ അണ്ടർ 20 ലോകകപ്പും 2008-ലെ ഒളിമ്പിക് സ്വർണവും നേടിയിട്ടുണ്ട് മെസ്സി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

കുറ്റകൃത്യങ്ങൾ അതിവേ​ഗം കണ്ടെത്താം; പുതിയ ഫോറൻസിക് കേന്ദ്രം ആരംഭിക്കാൻ ദുബായ് പൊലീസ്

കുറ്റകൃത്യങ്ങൾ അതിവേ​ഗം കണ്ടെത്തുന്നതിനായി പുതിയ ഫോറൻസിക് മെഡിസിൻ കേന്ദ്രം ആരംഭിക്കാനൊരുങ്ങി ദുബായ് പൊലീസ്. പുതിയ കേന്ദ്രം ആരംഭിക്കുന്നതോടെ പരിശോധനകൾക്ക് വെറും മണിക്കൂറുകൾ മാത്രമാണ് എടുക്കുകയെന്നും...

വര ആര്‍ടെക്‌സ് എഡിഷന്‍ 2 പോസ്റ്റർ ദുബായിൽ പ്രകാശനം ചെയ്തു

യുഎഇയിലെ മലയാളി ക്രിയേറ്റീവ് ഡിസൈനേഴ്സ് കൂട്ടായ്മയായ വരയുടെ ആര്‍ടെക്‌സ് എഡിഷന്‍ 2 പോസ്റ്റര്‍ പ്രകാശനം ചെയ്തു. ദുബായിൽ നടന്ന ചടങ്ങിൽ വെച്ച് ആര്‍ട്ട് ഡയറക്ടറും...

യുഎഇ ദേശീയ ദിനാഘോഷത്തിനിടെ നീണ്ട വാരാന്ത്യ അവധിയെത്തുന്നു

യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് 2024ലെ അവസാനത്തെ നീണ്ട വാരാന്ത്യമാണ് ഡിസംബറിൽ ലഭ്യമാകുക. ഡിസംബർ രണ്ട്, മൂന്ന് തീയതികളിലാണ് (തിങ്കൾ, ചൊവ്വ) ദേശീയ ദിന...

ഡിസംബർ 3 വരെ സൈനിക പരിശീലനം തുടരുമെന്ന് മന്ത്രാലയം

അബുദാബിയിലെ അൽ-സമീഹ് പ്രദേശത്ത് സൈനിക പരിശീലനം നടക്കുന്നതിനാൽ പ്രദേശത്ത് ഉയർന്ന ശബ്ദമുണ്ടാകാൻ സാധ്യതയുണ്ടെന്ന് താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയതായി പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച...